ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്ന അമ്മക്ക് ജീവപര്യന്തം

ഒമ്പത് മാസം പ്രായമുള്ള ആണ്‍കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന 21കാരിയായ അമ്മയെ ജീവപര്യന്തം തടവിന് വിധിച്ചു. ലോക്കല്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. തടവിനൊപ്പം 10000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. വിജയലക്ഷ്മി(21) തന്റെ ഒമ്പത് വയസുള്ള കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത്. 2013ല്‍ വിജയലക്ഷ്മിയും രാമസവാമിയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്ത് പോകുന്ന കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം സ്ഥിരമായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 30ന് ഇതേ കാര്യത്തില്‍ ഇരുവരും വഴക്കുണ്ടാവുകയും ഭാവിയെ കുറിച്ച് ആകുലതയിലായ വിജയലക്ഷ്മി കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു. പേടിമൂലമുണ്ടായ ഹൃദയ സ്തംഭനം മൂലമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് സംഭവത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വിജയലക്ഷ്മിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha