മെത്രാന്‍ കായല്‍ നികത്താന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കുമരകത്തെ മെത്രാന്‍ കായല്‍ നികത്താന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രദേശവാസിയായ എന്‍.കെ അലക്‌സാണ്ടര്‍ എന്ന കര്‍ഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. തത്സ്ഥിതി തുടരണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടിട്ടുണ്ട്.
പരിസ്ഥിതി പ്രാധാന്യമേറിയ മെത്രാന്‍ കായല്‍ 378 ഏക്കര്‍ നികത്താന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയ്ക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. റാക്കിന്‍ഡോ കുമരകം റിസോര്‍ട്ട് എന്ന പേരില്‍ സ്വകാര്യ ടൂറിസം പദ്ധതിയ്ക്കുവേണ്ടിയാണ് സ്ഥലം നികത്താന്‍ അനുമതി നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മൂന്ന് ദിവസം മുന്‍പ് കുമരകത്തെ മെത്രാന്‍ കായല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയമാണ് വിവാദത്തിന് തിരിതെളിച്ചത്. അതേസമയം, പദ്ധതിയ്ക്ക് ആദ്യം അനുമതി നല്‍കിയത് ഇടത് സര്‍ക്കാരാണെന്ന പൊതു ഭരണ വകുപ്പിന്റെ 2010 ജൂലൈ 17 ലെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha