സരിത ഹാജരായില്ല, സോളാര്‍ കമ്മിഷന്‍ അടച്ച് പൂട്ടട്ടേയെന്ന് ശിവരാജന്‍ കമ്മിഷന്

സോളാര്‍ കമ്മിഷന്‍ അടച്ച് പൂട്ടട്ടേയെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍. കമ്മിഷന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴയാണ് കമ്മിഷന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
സരിതയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഈ സമയത്താണ് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സരിതയുടെ അഭിഭാഷകനോട് ഇങ്ങനെയെങ്കില്‍ കമ്മിഷന്‍ അടച്ചുപൂട്ടട്ടേയെന്ന് ചോദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha