ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തോപ്പുംപടിയില്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം. ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന സന്ധ്യ അജിത്തിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ധ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
തോപ്പുംപടിയില്‍ തുറമുഖ ട്രസ്റ്റിലേക്കുള്ള ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന ഹോട്ടല്‍ ജീവനക്കാരനായ അജിത്തിന്റെ ഭാര്യ സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ധ്യ ആറരയോടെയാണ് ഓഫീസില്‍ നിന്നിറങ്ങിയത്. എട്ടരയോടെ തോപ്പും പടിയിലെത്തുമെന്ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഭര്‍ത്താവിനെ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു.
എന്നാല്‍ ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ തോപ്പുംപടിയിലും കൊച്ചിയിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ ലോറിക്കടിയില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. സന്ധ്യയുടെ ശരീരത്തുണ്ടായിരുന്ന 14 പവന്‍ സ്വര്‍ണം നഷ്ടമായതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.പത്തനാപുരം സ്വദേശികളായ ദമ്പതികള്‍ പത്തു വര്‍ഷമായി കൊച്ചിയിലാണ് താമസം. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha