അര്‍ലേക്കര്‍ രണ്ടും കല്‍പ്പിച്ച്... ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാന്‍ കേന്ദ്രത്തിന്റെ ആഹ്വാനം; നടപ്പിലാക്കില്ലെന്ന് നേതാക്കള്‍; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വലയത്തില്‍

ഭാരതാംബ വിവാദത്തിന് പിന്നാലെ വിഭജന ഭീതി ദിനം. ക്യാമ്പസുകളില്‍ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിര്‍ദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പരിപാടി നടത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐയുടേയും കെഎസ്‌യുവിന്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തണമെന്ന് ഓര്‍മ്മിപ്പിച്ച് വിസിമാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്തയച്ചിരുന്നു. എന്നാല്‍ ഒരു പരിപാടിയും നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും മുന്നറിയിപ്പ്.
വിഭജന ഭീതിദിനം ആചരിക്കണമെന്ന് ചാന്‍സലറും പാടില്ലെന്ന് പ്രോ ചാന്‍സ്ലറും നിലപാടെടുത്തു. സര്‍വ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. സംഘപരിവാര്‍ അജണ്ടക്കുള്ള നീക്കമെന്ന നിലയില്‍ വ്യപകമായ പ്രതിഷേധം ഉയരുമ്പോഴും ദിനാചരണത്തില്‍ രാജ്ഭവന് വിട്ടുവീഴ്ചയില്ല. പരിപാടികള്‍ സംഘടിപ്പിക്കണണെന്ന മുന്‍ നിര്‍ദ്ദേശം ഓര്‍മ്മിപ്പിച്ചുള്ള പുതിയ കത്തില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് കൂടി വിസിമാരോട് ആവശ്യപ്പെടുന്നു ഗവര്‍ണര്‍. രാജ്ഭവന്‍ നിര്‍ദ്ദേശം പാലിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഗവര്‍ണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂര്‍, വിസിമാര്‍ നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവില്‍ നാടകം, സെമിനാറുകള്‍ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടത്. കേരളയില്‍ എസ്എഫ്‌ഐ ഗവര്‍ണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരില്‍ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകര്‍പ്പുമായി എസ്എഫ്‌ഐ പ്രതിഷേധിച്ചു.
ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാജ്യം 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 14ന് സംസ്ഥാനത്തെ കാംപസുകളില്‍ 'വിഭജന ഭീതി അനുസ്മരണ ദിനം' ആചരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശിച്ചത് വിവാദമായിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന് തൊട്ടു മുമ്പുള്ള ദിവസമായ ഓഗസ്റ്റ് 14നാണ് വിഭജന ഭീതി അനുസ്മരണ ദിനം അഥവാ 'വിഭജന്‍ വിഭിഷിക സ്മൃതി' ദിവസം ആചരിക്കുന്നത്.
എന്താണ് വിഭജന ഭീതി അനുസ്മരണ ദിനം?
ഓഗസ്റ്റ് 14നാണ് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുന്നത്. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദിനം പ്രഖ്യാപിച്ചത്. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും അവരുടെ ജന്മദേശങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
''മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ് വിഭജനത്തിലൂടെ ഉണ്ടായത്. ഏകദേശം രണ്ട് കോടി ജനങ്ങളെയാണ് ഇത് ബാധിച്ചത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവരുടെ ജന്മ ദേശം അല്ലെങ്കില്‍ പട്ടണങ്ങളും നഗരങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. അഭയാര്‍ത്ഥികളായി പുതിയൊരു സ്ഥലത്ത് ജീവിതം ആരംഭിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി,'' 2021ല്‍ വിഭജന ഭീതി ദിനം ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ജീവന്‍ നഷ്ടമായവരെയും സ്വന്തം രാജ്യത്തുനിന്ന് പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് 2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭജന ഭീതി ദിനം പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ദിനാചരണവുമായി മുന്നോട്ട് പോവുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. ദില്ലിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു.
ആഗസ്ത് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി സര്‍വകലാശാലകളില്‍ ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ സര്‍ക്കുലര്‍ അയച്ചത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ ഐക്യത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോള്‍ സാമ്രാജ്യത്വത്തെ സഹായിക്കുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്‍പ്പര്യം കാട്ടാതെ 'ആഭ്യന്തര ശത്രുക്കള്‍'ക്കെതിരെ പടനയിക്കാന്‍ ഊര്‍ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ വിഭജനഭീതിയുടെ ഓര്‍മദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യ - പാക് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവന്ന വിഭജന ഭീതിദിനത്തെ കേന്ദ്രസര്‍ക്കാര്‍ പരിപാടിയാക്കി മാറ്റിയത് മോദിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിതമായി ഈ ദിനം ആചരിക്കുന്നുണ്ട്. ഇൗ രീതി കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം അനുവദിക്കാനാവില്ല. ഗവര്‍ണറുടെ നീക്കത്തിനെതിരെ അക്കാദമിക് സമൂഹവും ബഹുജനങ്ങളും പ്രതിഷേധിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനം ആചാരിക്കാന്‍ നിര്‍ദേശം. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സര്‍വകലാശാല തര്‍ക്കം തുടരുന്നു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരെ കണ്ടെത്താന്‍ സുപ്രീം കോടതി സേര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിലേക്ക് അഞ്ച് പേരുകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യുജിസിക്കും പേരുകള്‍ നല്‍കാം. നാളെ പേരുകള്‍ നിര്‍ദേശിക്കണം. സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍നിന്ന് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്‌നം പരിഹരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. വി.സി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി.
എന്താണ് സ്ഥിരം വി.സി നിയമനം വൈകുന്നതെന്ന് കോടതി ചോദിച്ചു. ഗവര്‍ണര്‍ സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിനാണ് അധികാരമെന്ന് സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളില്‍ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ്, തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ തങ്ങള്‍ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരുടെ പുനര്‍നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ ഏകപക്ഷീയമായാണ് താല്‍ക്കാലിക വി.സിമാരെ നിയമിച്ചതെന്നും ഇതു ചട്ടവിരുദ്ധമായതിനാല്‍ ഉത്തരവു റദ്ദാക്കണമെന്നുമാണ് കേരളം നല്‍കിയ അപേക്ഷ.
നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥിരനിയമനം നടത്തുകയോ, അതുവരെ 6 മാസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുകയോ ചെയ്യാമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വിസിമാരായി പുനര്‍നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു
സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരില്‍ ഏകപക്ഷീയ വിജയം ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത തലത്തിലേക്കാണു ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനം സംബന്ധിച്ച കേസിലെ സുപ്രീം കോടതി നടപടികള്‍ നീങ്ങുന്നത്. സേര്‍ച് കമ്മിറ്റിയിലേക്ക് ഗവര്‍ണര്‍ക്കും സര്‍ക്കാരിനും പേരുകള്‍ നിര്‍ദേശിക്കാമെന്നു വന്നതോടെ ഇരുകൂട്ടര്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന തീരുമാനമാകാം അന്തിമമായി ഉണ്ടാവുക. എന്നാല്‍ ഇരു പാനലുകളില്‍നിന്നുള്ള എത്ര പേര്‍ വീതം സേര്‍ച് കമ്മിറ്റിയില്‍ ഉള്‍പ്പെടും എന്നതനുസരിച്ചാകും കമ്മിറ്റിയിലെ മേല്‍ക്കൈ.
ഇരു പാനലില്‍നിന്നും 2 പേരെ വീതമെടുത്താല്‍ യുജിസി പ്രതിനിധിയുടെ നിലപാട് നിര്‍ണായകമാകും. സേര്‍ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നയാളെയാണു ഗവര്‍ണര്‍ നിയമിക്കുക. സേര്‍ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ലെന്നതു ഗവര്‍ണറുടെ വിജയമാണ്. ഗവര്‍ണര്‍ നിയമിച്ച 2 താല്‍ക്കാലിക വി.സിമാരോടും ഒഴിയാന്‍ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നതും വിജയമായി അവകാശപ്പെടാം. അതേസമയം സ്വന്തം താല്‍പര്യത്തിനു നിയമിച്ച താല്‍ക്കാലിക വി.സിമാരുമായി മുന്നോട്ടുപോകാനുള്ള ഗവര്‍ണറുടെ ശ്രമത്തിന്, സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി ഇടപെടല്‍ തിരിച്ചടിയായെന്നു സര്‍ക്കാരിന് അവകാശപ്പെടാം.
നിയമനാധികാരി ഗവര്‍ണറാണെങ്കിലും കോടതി നിയോഗിക്കുന്ന സേര്‍ച് കമ്മിറ്റി വഴി തീര്‍പ്പുണ്ടാകുന്നതോടെ ഗവര്‍ണറുടെ രാഷ്ട്രീയ ഇടപെടല്‍ സാധ്യമാകില്ലെന്നും കരുതാം. സേര്‍ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കു നല്‍കിയില്ലെന്നതും സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രതികരണം കരുതലോടെയാണ്. സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിട്ടില്ലെന്നും പ്രാഥമിക നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നതെന്നുമാണു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം.
വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് സര്‍ക്കാരുമായി കൂടിയാലോചിച്ചു വേണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സി നിയമനത്തിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയതെങ്കിലും അക്കാര്യം ഇന്നലെ കോടതി പരിഗണിച്ചില്ല. സ്ഥിരം വി.സിയെ നിയമിക്കുന്ന കാര്യത്തിലാണു കഴിഞ്ഞ തവണത്തേതുപോലെ സുപ്രീം കോടതി ഇത്തവണയും ഊന്നല്‍ നല്‍കിയത്. സ്ഥിരം വി.സിക്കായി ഇരുകൂട്ടരും ചര്‍ച്ച നടത്തണമെന്നു കഴിഞ്ഞ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രി ഇതിനായി രണ്ടു മന്ത്രിമാരെ ചുമതലപ്പെടുത്തിയെങ്കിലും ഗവര്‍ണറുമായുള്ള ചര്‍ച്ച കേന്ദ്രീകരിച്ചതു താല്‍ക്കാലിക വി.സിമാരെ നിയമിച്ചതിലാണ്. അനുരഞ്ജനത്തിനു സാധ്യതയില്ലെന്നു കണ്ടാണു സുപ്രീംകോടതി തന്നെ സ്ഥിരം വി.സി നിയമനത്തിനു മുന്നിട്ടിറങ്ങിയത്. ബംഗാള്‍ സര്‍വകലാശാലകളില്‍ സേര്‍ച് കമ്മിറ്റി രൂപീകരണം തര്‍ക്കവിഷയമായപ്പോഴും ഇത്തരത്തില്‍ കോടതി ഇടപെട്ടിരുന്നു. എത്രയും വേഗം സ്ഥിരം വി.സി എന്ന നിര്‍ദേശവുമായി സുപ്രീംകോടതി മുന്നോട്ടുപോകുന്നതിനാല്‍, സര്‍ക്കാര്‍ തിരക്കിട്ട് ഗവര്‍ണറുടെ അംഗീകാരത്തിനു നല്‍കിയ ഡിജിറ്റല്‍ സര്‍വകലാശാലാ നിയമഭേദഗതി ഓര്‍ഡിനന്‍സിനു പ്രസക്തി ഇല്ലാതാവും.
https://www.facebook.com/Malayalivartha