കോടികളുടെ ആസ്തിയും, അടുപ്പവും പങ്കുവച്ച ജയദേവന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; സെബാസ്റ്റിയൻ കൊലപ്പെടുത്തി ഉപേക്ഷിച്ചു..?

ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രധാനപ്രതിയായ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി മറ്റൊരു ദുരൂഹമരണം കൂടി ഉയർന്ന് വരുന്നു. 2008-ൽ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തിരുനെല്ലൂർ സ്വദേശി ജയദേവന്റെ മരണത്തിന് പിന്നിലും സെബാസ്റ്റ്യന് പങ്കുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ശക്തമാകുന്നത്. കോടികളുടെ ആസ്തിയും വിശ്വാസ ബന്ധവും പങ്കുവെച്ചിരുന്ന ജയദേവന്റെ അപ്രതീക്ഷിത മരണം, നാല് സ്ത്രീകളുടെ തിരോധാന-കൊലക്കേസുകളിൽ സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിൽ, അന്വേഷണത്തിന് പുതിയ വഴിത്തിരിവാകുകയാണ്.
https://www.facebook.com/Malayalivartha