കണ്ണൂരില്‍ വീടിനുള്ളിലെ കിച്ചണ്‍ റാക്കില്‍ രാജവെമ്പാല

കണ്ണൂരില്‍ വീടിനുള്ളിലെ കിച്ചണ്‍ റാക്കില്‍ രാജവെമ്പാലയെ കണ്ടെത്തി. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു. ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ജോസിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha