Widgets Magazine
15
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി  


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം.... ചെങ്കോട്ടയില്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും


കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...


ബങ്കറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇടയ്ക്കിടെ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി ഓരോ ശബ്ദവും ശ്രദ്ധയോടെ കേൾക്കണം: ഖമേനിക്കെതിരെ ഭീഷണിമുഴക്കി ഇസ്രായേൽ കാറ്റ്സ് രംഗത്ത്...

കുളിമുറിയിലിട്ട് വെട്ടി കക്കൂസിൽ ജഡം തള്ളി സെബാസ്റ്റിയനെ അടിച്ച് ബിന്ദു..! കാലൻ ഫ്രാങ്കളിൻ ശബ്ദ രേഖ

15 AUGUST 2025 10:23 AM IST
മലയാളി വാര്‍ത്ത

ജെയ്‌നമ്മയുടെ രക്തക്കറയില്‍ സ്ഥിരീകരണം വന്നു. ഇതിന് പിന്നാലെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്‌ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന്‍ അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് മറ്റൊരു തെളിവ് കിട്ടുകയാണ്. ഈ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നവരെ എല്ലാം പോലീസ് ചോദ്യം ചെയ്യും. ഇനി സെബാസ്റ്റ്്യനും ഈ കേസില്‍ രക്ഷയുണ്ടാകില്ലെന്നാണ് പോലീസ് നിഗമനം.

നാലു വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന്‍ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശശികലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിന്ദു പത്മനാഭന്റെ സ്വത്ത് വില്‍ക്കാന്‍ വേണ്ടി സെബാസ്റ്റ്യനെയും ഫ്രാങ്ക്‌ളിനെയും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്ന് ലഹരി നല്‍കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. അതിനിര്‍ണ്ണായകമാണ് ഈ വെളിപ്പെടുത്തല്‍.

 

 



അവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് തന്നെ കാണാന്‍ സെബാസ്റ്റ്യന്‍ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പന്‍ പറയുന്നുണ്ട്. 2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബര്‍ 9ന് കുത്തിയതോട് സി ഐ ഓഫീസില്‍ എത്തി. എന്നാല്‍ 70 ദിവസത്തിന് ശേഷം ഡിസംബര്‍ 19നാണ് 1400/2017 നമ്പരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുകയര്‍ ഇട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് ഉന്നതര്‍ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.

2012 ലാണ് ഫ്രാങ്ക്ളിന്‍ ചേര്‍ത്തലയില്‍ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാള്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാള്‍ സ്ഥാപിച്ചിരുന്നു. സെബാസ്‌ററ്യനും ഫ്രാങ്ക്‌ളിനും ചേര്‍ന്നാണ് സ്ഥലമിടപാടുകള്‍ നടത്തിയിരുന്നത്. ഇതോടെ സൂത്രധാരന്‍ ഫ്രാങ്ക്‌ളിന്‍ ആണോ എന്ന സംശയവും ഉയരുന്നുണ്ട്. സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് പൊന്നന്‍ വെളിപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്. മയക്കുമരുന്ന് നല്‍കിയശേഷമാണ് കൊന്നത്. പൊന്നനാണ് ബിന്ദുവിനെ സെബാസ്റ്റിയനുമായും ഫ്രങ്ക്ളിനുമായി ബന്ധിപ്പിച്ചത്. വസ്തുദല്ലാളായ പൊന്നനെ ഭൂമി വില്‍ക്കാനാണ് ബിന്ദു സമീപിച്ചത്. പിന്നീട് ഇരുവരുമായും ബിന്ദു അടുത്തബന്ധത്തിലായി. വസ്തുവിറ്റശേഷം പൊന്നന് കമീഷന്‍ നല്‍കി. ബിന്ദുവിന്റെ വീട്ടിലെ കിടക്കയില്‍ സൂക്ഷിച്ച വന്‍തുക ഇവര്‍ കൈക്കലാക്കിയെന്നും ശബ്ദരേഖയിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയില്‍  (4 minutes ago)

നിങ്ങളുടെ ദിവസഫലം ഇന്ന്  (17 minutes ago)

രണ്ടാഴ്ച മുന്‍പാണ് പ്രദീപ് സംവിധാനംചെയ്ത 'പ്ലാവ് അത്ഭുത ഫലം തരുന്ന കല്‍പവൃക്ഷം'  (43 minutes ago)

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നും മോദി  (1 hour ago)

രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷം....  (1 hour ago)

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി...  (1 hour ago)

കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി  (1 hour ago)

കുളുമുറിയിലിട്ട് വെട്ടി കക്കൂസിൽ ജഡം തള്ളി സെബാസ്റ്റിയനെ അടിച്ച് ബിന്ദു..! കാലൻ ഫ്രാങ്കളിൻ ശബ്ദ രേഖ  (1 hour ago)

വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന  (2 hours ago)

ട്രംപിന്റെ അന്നനാളത്തിൽ തോട്ട പൊട്ടിച്ച് മോദി..! കറാച്ചിയിൽ വെടിവെയ്പ്പ്...!!!! മുനീറിന് പിഴച്ചു ,ചെങ്കോട്ടയിൽ "തീ"  (2 hours ago)

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 17മത് കേരള രാജ്യാന്തര ഡോക്യുമെന്ററി.  (2 hours ago)

ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അമിത്ഷാ 22 ന് കേരളത്തിലെത്തും...  (3 hours ago)

കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്‌സ്പ്രസിന് മുന്നില്‍ ചാടി രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റി  (3 hours ago)

Malayali Vartha Recommends