ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 60 ആയി

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ അധികവും മചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണെന്ന് ജമ്മു പൊലീസ് ഐജി ബി.എസ്.ടുട്ടി അറിയിച്ചു.
ഇതുവരെ 160ലേറെപ്പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 38 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ട ഒരു സിഐഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. മചൈല്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്രയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha