11മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചിൽ; കരൾ പകുത്ത് നൽകി ഓപ്പറേഷന് ശേഷം ശ്രീരഞ്ജിനിക്ക്സംഭവിച്ചത്

സ്വന്തം ജീവൻ പകുത്തു നൽകി ഒരു പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ശ്രീരഞ്ജിനി. പക്ഷെ ഇന്ന് അവർക്ക് കൂട്ട് പ്രാരാബ്ദങ്ങൾ മാത്രം. 2016ലാണ് ശ്രീരഞ്ജിനി ആ പുണ്യപ്രവർത്തിക്ക് വേണ്ടി മുൻകൈ എടുത്തത്. ഭർത്താവും സഹോദരങ്ങളും മക്കളുമെല്ലാം ശ്രീരഞ്ജിനിയുടെ തീരുമാനങ്ങൾക്ക് എതിരായിരുന്നു. എന്നാൽ ആ കുഞ്ഞിന്റെ കരച്ചിൽ നിസ്സഹായത ഇതെല്ലാം കണ്ടതോടെ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാനായിരുന്നു അവരുടെ തീരുമാനം.
കരൾ പകുത്ത് നൽകിയാൽ അത് ഒരു പക്ഷേ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിന് ആരോഗ്യപ്രശ്നങ്ങളായി വന്നേക്കാമെന്ന് പറഞ്ഞ് നിരവധി പേർ വന്നെങ്കിലും ആ കുഞ്ഞിനൊരു ആശ്വാസമാകാനായിരുന്നു ശ്രീരഞ്ജിനിയുടെ തീരുമാനം. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ് ആ കുഞ്ഞിനെ തന്റെ കൈയ്യിലേക്ക് വച്ച് തരുമ്പോൾ ഞാൻ തന്നെ പ്രസവിച്ച കുഞ്ഞിനെ ഏറ്റുവാങ്ങുന്ന സന്തോഷമായിരുന്നു തനിക്കുണ്ടായതെന്നാണ് അവർ കണ്ണ് നിറഞ്ഞ് കൊണ്ട് പറഞ്ഞത്. ആ കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് ശ്രീരഞ്ജിനി പിന്നീടൊരിക്കലും ആ കുഞ്ഞിനരികിലേക്ക് പോയിട്ടില്ല.
പലപ്പോഴും ഒരു നോക്ക് കാണാൻ കൊതിച്ചിട്ടുണ്ട്. പക്ഷേ അതിന് പറ്റിയിട്ടില്ല. അങ്ങനെ ഓരോ ദിവസവും തള്ളിനീക്കുന്ന അവരുടെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ്. ശരീരമാസകലം വേദന നിറഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അവർ ഇന്നും ജോലിക്ക് പോകുന്നുണ്ട്. ആരോഗ്യകരമായ വിശ്രമം വേണ്ട സമയമാണെങ്കിലും ഇന്നതിന് അവരെ കൊണ്ട് സാധിക്കുന്നില്ല എന്നതും കയറിക്കിടക്കാനൊരിടമില്ലെന്നതുമാണ് ഏറെ വേദന..
https://www.facebook.com/Malayalivartha






















