പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും. മൂന്നു ദിവസം ചോദ്യം ചെയ്യുന്നതിനാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ചോ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ചോ മൂന്നു ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ സിബിഐ മണിയെ ചോദ്യം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha