തുഷാര്‍ വെള്ളാപ്പള്ളിയടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് ഇന്ന് എന്‍.ഡി.എയില്‍ ഔപചാരികമായി അംഗമാകും

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് ഇന്ന് എന്‍.ഡി.എയില്‍ ഔപചാരികമായി അംഗമാകും. രാവിലെ പത്തിന് തിരുവനന്തപുരത്ത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തവാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തും. തുടര്‍ന്ന് സീറ്റുവിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും.
കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ചയാകും. ഇന്നലെ സീറ്റുവിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പിക്ക് താല്‍പര്യമുള്ള ചില സീറ്റുകള്‍ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരിക്കുന്നതും ഇന്ന് ചര്‍ച്ചയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha