പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍

പത്രപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അല്‍ അമീനാണ് പിടിയിലായത്. കേരള സ്‌റ്റേറ്റ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി എന്ന പേരിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. പെരിന്തല്‍മണ്ണയിലെ ക്വാറി ഉടമകളില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഇയാള്‍ പണം തട്ടിയിരുന്നു.
ക്വാറി ഉടമകള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പത്ര പ്രവര്‍ത്തക യൂണിയന്റെ ഐ.ഡി കാര്‍ഡുകളും രസീതു ബുക്കുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha