മരണത്തിനു മുന്നില്‍ മര്യാദ മറന്നു മലയാളി

കലാഭവന്‍ മണിയുടെ മരണവാര്‍ത്തയറിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അതിനുശേഷം ചാലക്കുടിയിലേക്കും പ്രവഹിച്ച പുരുഷാരം മണിയോടുള്ള സ്‌നേഹത്തിന്റെ സൂചനയായിരുന്നു. ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പണിപ്പെട്ടു. മണിയുടെ ഭൗതിക ശരീരവും വഹിച്ചെത്തിയ ആംബുലന്‍സ് 50 മീറ്റര്‍ പിന്നിടാന്‍ എടുത്തത് 20 മിനുട്ട്. കേരളത്തിലെ സിനിമാപ്രേമികള്‍ക്ക് മണിയോടുള്ള സ്‌നേഹം മനസ്സിലാക്കാം. പക്ഷെ അതിന്റെ ഇടയ്ക്ക് കണ്ട ചില കാഴ്ച്ചകളെക്കഉറിച്ച് പരാമര്‍ശിക്കാതെ വയ്യ.
മണിയുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുപൊട്ടി ആശുപത്രിയിലെത്തിയ സഹപ്രവര്‍ത്തകരെ മനുഷ്യരാണെന്ന് പോലും പരിഗണിച്ചില്ലെന്നതു കൂടാതെ കൗതുകവസ്തുക്കളെന്നപോലെ ആര്‍ത്തുവിളിച്ച പുരുഷാരം തങ്ങളും മരണ മറിഞ്ഞ് എത്തിയവരാണെന്ന വസ്തുത പോലും പാടേ മറന്നുപോയി. കരഞ്ഞ് കണ്ണുകലങ്ങിയവരോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാര്‍. പ്രാണന്‍വിട്ട ശരീരത്തോട് യാതൊരുവിധ ബഹുമാനവും കാണിക്കാതെ താരശരീരങ്ങളെക്കണ്ട് ആര്‍ത്തിയോടെ വളഞ്ഞ ജനക്കൂട്ടം. ചാലക്കുടിയിലേക്ക് അവസാനമായി മണി വന്നതോടെ ജനക്കൂട്ടം ഇരമ്പിയാര്‍ത്തു. മുനിസിപ്പല്‍ ഓഫീസിന്റെ ഗേറ്റുകള്‍ തകര്‍ത്തുവന്ന ജനം മണിയെ കിടത്തിയ ഫ്രീസര്‍ ആ ശരീരമടക്കം മറിച്ചിട്ട രംഗം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നിമിഷം ഹൃദയമിടിപ്പ് നിലയ്ക്കുന്നതു പോലെ!
തീര്‍ന്നില്ല. ഇനിയുമുണ്ട് മലയാളിയുടെ പാപക്കറപുരണ്ട സെല്‍ഫി ഭ്രാന്തുകള്‍. മണിയുടെ ഭൗതിക ശരീരം വീട്ടിലേക്ക് എത്തിക്കുമ്പോഴും ചിതയിലേക്ക് എടുക്കുമ്പോഴും കൂപ്പുകൈകളല്ല എങ്ങും കണ്ടത്. ഓരോരുത്തരുടെയും കൈയ്യില്‍പൊക്കിപ്പിടിച്ച സെല്‍ഫോണുകള്‍, മിന്നിമറയുന്ന ഫ്‌ലാഷ് ലൈറ്റുകള്‍. അതെല്ലാം ഓര്‍മ്മച്ചില്ലിട്ടു സൂക്ഷിക്കാനാണെന്നു കരുതി സഹിക്കാമെങ്കിലും കത്തിയമരുന്ന ചിതയ്ക്ക് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ നടത്തിയ ആ ശ്രമത്തെ എങ്ങനെ കണ്ടില്ലെന്ന് കരുതി സഹിക്കാനാവും.
എല്ലാത്തിനും ഒരുപരിധി ഇല്ലേ? ഇത്രയും വകതിരിവില്ലാതെ പ്രവര്‍ത്തിക്കാന്‍ എങ്ങനെ മലയാളിക്ക് സാധിക്കുന്നു.ഒന്നുമില്ലെങ്കിലും നമ്മളെയൊക്കെ സിനിമയിലൂടെയും ജീവിതത്തിലൂടെയും ഒരുപാട് സന്തോഷിപ്പിച്ചതല്ലേ, ചിരിപ്പിച്ചതല്ല, കണ്ണുനനയിച്ചതല്ലേ? മലയാളികളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയതല്ലേ? അല്‍പ്പം കൂടി മാന്യമായ അന്ത്യയാത്ര മണിക്ക് നല്‍കാമായിരുന്നു. മരണത്തിന്റെ ചൂടാറും മുമ്പേയുള്ള സെല്‍ഫി ഭ്രാന്തുകളുടെ പാപം ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടാതെയിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha