ഒരേ സമയം 3 കാമുകന്മാര്‍: അവിഹിത ബന്ധം പുറത്ത് പറഞ്ഞ സതീഷിനെ കെട്ടിയിട്ട് അടിച്ചു കൊന്നു

തൃശൂര്‍ അയ്യന്തോളില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകിയും മഴവില്ലില്‍ മനോരമയിലെ വെറുതേയല്ല ഭാര്യ ഷോയിലെ മത്സരാര്‍ത്ഥിയുമായ ശാശ്വതിയുമായി പൊലീസ് കൊലനടന്ന ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തി. ഷൊര്‍ണൂര്‍ ലതനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകനു സതീശന്‍ കഴിഞ്ഞ ആഴ്ച്ചയാണ് കൊല്ലപ്പെട്ടത്. ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെ ഒഴിവാക്കിയ ശേഷം കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നതെന്നുമാണ് അറിയുന്നത്. പിനാക്കിള്‍ ഫ്‌ലാറ്റില്‍ വച്ച് സതീഷിനെ കൊലപ്പെടുത്തിയത് കൃഷ്ണപ്രസാദും റഷീദും താനും ചേര്‍ന്നാണെന്ന് മര്‍ദ്ദിച്ചതെന്നും താനും ഒപ്പം മര്‍ദ്ദിച്ചിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. താനാണ് കൊല്ലപ്പെട്ട സതീഷിനെ കഠിനമായി മര്‍ദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബീയര്‍ മാത്രമാണ് താന്‍ കഴിച്ചിരുന്നതെന്നും എന്നാല്‍, അതില്‍ മറ്റാരോ മദ്യം കലര്‍ത്തിയിരുന്നതിനാല്‍, അതിന്റെ ലഹരിയിലാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവതി പറയുന്നു.ശാശ്വതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമായത് അറുയുന്നത്. എന്നാല്‍, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോള്‍ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫഌറ്റില്‍ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തില്‍ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താന്‍ മര്‍ദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫഌറ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബാത്ത് റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകള്‍ തകര്‍ന്നാണ് ചോര വാര്‍ന്ന് സതീഷ് മരിച്ചത്.
കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദിന്റെ കാമുകിയാണ് ശാശ്വതി. മറ്റൊരു വിവാഹത്തില്‍ ഒരു കുട്ടിയുള്ള ആളാണ് ഇയാള്‍. എന്നിട്ടും റഷീദുമായി ശാശ്വതി പ്രണയത്തിലാകുകയായിരുന്നു. ശാശ്വതിക്കും കുട്ടിയുണ്ട്.
സ്ഥാനം തെറിച്ച ഒരു മുന്‍ കെപിസിസി സെക്രട്ടറിയുടെയും ജില്ലയിലെ ഒരു എംഎല്‍എയുടെയും കയ്യാളായിരുന്നു റഷീദെന്നും സൂചനയുണ്ട്. നിരവധി പണമിടപാടിലെ മുഖ്യകണ്ണിയാണ് ഇയാള്‍. കുഴല്‍പ്പണം, നോട്ട് തട്ടിപ്പ് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ കൂട്ടാളി കൂടിയാണ് റഷീദ്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി പല ഗുണ്ടാസംഘങ്ങളുമായി അടുത്തബന്ധമുള്ള റഷീദിനെ സംരക്ഷിക്കുവാന്‍ നേതാക്കളുടെ വന്‍നിര തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ടൈന്നും സൂചനയുണ്ട്. ഇയാള്‍ പൊലീസിന്റെ വലയില്‍ ഉടന്‍ കുരുങ്ങും എന്ന് റിപ്പോര്‍ട്ടുണ്ട്.
റഷീദിനെ കൂടാതെ തന്നെ കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍കൃഷ്ണപ്രസാദു(32)മായും ശാശ്വതി ബന്ധം പുലര്‍ത്തിയിരുന്നു. സതീഷിനും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന. മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. എന്നാല്‍ റഷീദുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം. ഇങ്ങനെ ബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചതെന്നാണ് സൂചന.
കഴിഞ്ഞമാസം ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേര്‍ന്നു സതീഷിനെ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ലാറ്റില്‍ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ലാറ്റ് സംഘടിപ്പിച്ചതെന്നുമാണ് സൂചന.
വേറെയും യുവതികള്‍ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. മുന്‍ ഭര്‍ത്താവ് പ്രമോദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ശാശ്വതി റഷീദുമായി അടുക്കുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റ് റഷീദിന് സ്വന്തമാക്കാന്‍ അവസരം ഒരുക്കിയത് ശാശ്വതിയാണ്. റഷീദിന്റെ കള്ളപ്പണ ബന്ധക്കളെ കുറിച്ചും സതീഷിന് അറിയാമായിരുന്നു. ഇക്കാര്യം ശാശ്വതിയെയും അറിയിച്ചു. ഇതും കൊലപാതകത്തിന് പ്രേരണയായി.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്നു യുവതി ഉള്‍പ്പെടെയുള്ളവര്‍ എന്നാണ് പൊലീസ് പറയുന്നത്. ഡിജെ പാര്‍ട്ടികളോടും മറ്റും ശാശ്വതിക്ക് ഭ്രമമുണ്ടായിരുന്നു. ശാശ്വതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റഷീദും മറ്റും കോയമ്പത്തൂരിലെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് പോയതും. യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ് അനവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി കേസുകളൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ എടുക്കുയയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha