തലസ്ഥാനത്തെ ഡ്രാക്കുള കോട്ട വിഴുങ്ങിയത് 65 കോടി; റയില്‍വേ സ്‌റ്റേഷനെയും ടെര്‍മിനലും ബന്ധിപ്പിക്കുന്ന ആകാശ നടപ്പാത സ്വാഹ...

തലസ്ഥാനത്തിന്റെ മുഖഛായ മാറ്റിയ തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിയുമ്പോഴും തടസ്സങ്ങളൊഴിയാതെ കട്ടപ്പുറത്ത് 10 നിലകളിലുള്ള ടെര്‍മിനലിലെ കടമുറികള്‍ രണ്ടു തവമ ഏറ്റെടുക്കാന്‍ ആളില്ല. ബസ് ടെര്‍മിനലിലെ യാര്‍ഡിന്‌റെ പണികള്‍ പണിതിട്ടും പണിതിട്ടും തീര്‍ന്നിട്ടില്ല. വൈദ്യൂതീകരണമാകട്ടെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല ദീര്‍ഘദൂരം ബസുകളിലേക്കുള്ള സീറ്റ് ബുക്കിങ്ങ് ഓഫീസും അന്വേഷണ വിഭാഗവും മാത്രമാണ് യാത്രക്കാര്‍ക്ക് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. 65 കോടിയിലേറെ ചിലവിട്ടു നിര്‍മ്മിച്ച ടെര്‍മിനലില്‍ ഷോപ്പിംഗ് മാള്‍, മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, ലഘു ഭക്ഷണശാലകള്‍, ബഹുനില പാര്‍ക്കിങ്ങ് സംവിധാനം തുടങ്ങിയവയാണ് ആസൂത്രണെ ചെയ്തിരുന്നതെങ്കിലും പാര്‍ക്കിങ് ഒഴികെ മറ്റൊന്നും ഇതുവരെ ടെര്‍മിനലില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല, യാത്രക്കാര്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനും ടെര്‍മിനലും തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതയും വെള്ളത്തില്‍ വരച്ച വലപോലെയാണ്.
10 നിലകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിട പിടിക്കുന്ന നിര്‍മ്മിതിയാണെങ്കിലും അകത്തു കയറിയാല്‍ വെള്ളവും വെളിച്ചവുമില്ലാതെ മാറാല പിടിച്ച് കിടക്കുന്ന ഡ്രാക്കുള കോട്ടയുടെ ഗതിയാണ് ബസ്. ടെര്‍മിനലിന് ഇന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് എലികളുടെയും പെരുച്ചാഴികളുടെയും ആവാസകേന്ദ്രമാണ്. പോരാത്തതിന് തെരുവു നായക്കളുട ശല്യം വേറെയും രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യവുമുണ്ട്. ബേസ്‌മെന്റ് ഫ്‌ലോറില്‍ നിന്നു രണ്ടാം നിലയിലേക്ക് എസ്‌കലേറ്റര്‍ ആറുപേര്‍ക്ക് കയറാവുന്ന ലിഫ്റ്റുകള്‍ എന്നിവ ജീവച്ഛവമായി കിടക്കുകയാണ്. ബസ് ടെര്‍മിനലിന്റെ പ്രധാന സവിശേഷതയായി കൊട്ടിഘോഷിച്ച മൂന്നാം നിലയിലെ ഓഡിറ്റോറിയം മാനം നോക്കി വെറുതെ കിടക്കുന്നു, ഇന്നു വരെ ഒരു മൊക്ക് അനൗണ്‍സ്‌മെന്റ് കേള്‍ക്കാനുള്ള ഭാഗ്യം ഈ ഓഡിറ്റോറിയത്തിനുണ്ടായിട്ടില്ല. വൈദ്യുതി കണക്ഷന്‍ ഇപ്പം ശരിയാക്കും എന്ന് അധികൃതര്‍ പറയുന്നതല്ലാതെ വൈദ്യുതീകരണം എങ്ങുമെത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കടമുറികള്‍ തുറക്കാനാവില്ല എന്നതാണ് വ്യാപാരികളും പറയുന്നത്.
*എന്തിനോ വേണ്ടി പണിത പണി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനാണു ടെര്‍മിനല്‍ നിര്‍മ്മിച്ചത്. പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചതാണ് ഏഴ് ഏക്കര്‍ സ്ഥലത്താണ് 2010 മാര്‍ച്ചിലാണു ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആദ്യത്തെ നാലു നിലകളിലായാണ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസ്, കെ എസ് ആര്‍ടി സി ഓഫീസ്, കണ്‍ട്രോളിങ്ങ് ഓഫീസ് , ജീവനക്കാരുടെ വിശ്രമസ്ഥലം, റസ്റ്റാറന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
*30 പ്ലാറ്റ് ഫോം: ജനം താത്ക്കാലിക പ്ലാറ്റ് ഫോമില്‍ ഇന്നും ഗതികേടില്‍
30 പ്ലാറ്റ്‌ഫോമുകളാണു പുതിയ ബസ് ടെര്‍മിനിലിലുള്ളത്. ഇതില്‍ 25 എണ്ണം യാത്രക്കാരെ കയറ്റുന്നതിനാണ്. അഞ്ചു പ്ലാറ്റ്‌ഫോമുകള്‍ യാത്രക്കാരെ ഇറക്കുന്നതിനും ഇതൊന്നും പൂര്‍ണമായും ടെര്‍മിനലിന്റെ അകത്ത് നിന്നു തന്നെയാണ് പുറപ്പെടുന്നത് അതും ഇന്ത്യന്‍ കോഫി ഹൗസിനോടു ചേര്ന്നുള്ള താത്ക്കാലിക പ്ലാറ്റ്‌ഫോമില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കുള്ള ബസുകള്‍ മാത്രം ശ്രീകുമാര്‍ തീയറ്റേറിന്റെ മുമ്പില്‍ നിന്നും പുറപ്പെടുന്നു. അന്യ സംസ്ഥാന സര്‍വീസുകള്‍ പ്രത്യേകിച്ച് നാഗര്‍കോവിലേക്കുള്ള ടെര്‍മിനല്‍ കോംപ്ലക്‌സിന് മുന്നില്‍ നിന്നുമാണ് ആരംഭിക്കുന്നത്.
*ശുചിമുറി അത്ര ഓര്‍ഡിനറിയല്ല
പ്രവര്‍ത്തനക്ഷമമായ ഒരു ടോയിലറ്റില്‍ ഒരേ വാതിലിലൂടെയാമ് സ്ത്രീകളും പുരുഷന്മാരും ഉള്ളിലേയ്ക്ക് പ്രവേശിക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. പണി പൂര്‍ത്തിയായ ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമല്ലെന്ന പരാതി വ്യാപകമായിരുന്നു. അതിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.
*എല്‍ഇഡിയും ഇന്‍ഫര്‍മേഷന്‍ സെന്ററുകളും സ്വാ...ഹ
എല്‍ഇഡി ഡിസ്‌പ്ലേ വഴി ബസുകളുടെ വരവും പോക്കും യാത്രക്കാര്‍ക്ക് അറിയാമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇപ്പോഴാകട്ടെ എല്‍ഇഡി പോയിട്ട് പഴയ എഴുത്തു ബോര്‍ഡുകളില്‍ തന്നെയാണ് വിവരങ്ങള്‍. എല്‍ഇഡിക്ക് പകരം യാത്രക്കാര്‍ക്ക് മുന്നില്‍ തൂങ്ങി നില്‍ക്കുന്നത് ചായം പൂശിയ ബോര്‍ഡുകളാണ്. ടെര്‍മിനലിനു മുന്നില്‍ ബസ് കാത്തു നില്‍ക്കാനുള്ള സൗകര്യങ്ങളും വളരെ പരിമിതമാണ്, പ്രധാന വെയിറ്റിങ് ഏരിയയില്‍ കഷ്ടിച്ച് 100 പേര്‍ക്ക് മാത്രമാണ് ഇരിക്കാന്‍ കഴിയുക റിഫ്രഷ്‌മെന്റ് സ്റ്റാളുകള്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങിയവയും ഒപ്പമുണ്ടാകും. എന്ന വാഗ്ദാനവും കടലാസുകളില്‍ മാത്രമൊതുങ്ങി ടെര്‍മിനലിന്റെ ഒരു മൂലയില്‍ പ്രവര്‍ത്തിക്കുന്ന ചായക്കട മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്വാസം . ഒട്ടേറെ ബാങ്കുകളുടെ ഏടിഎം കൗണ്ടറുകള്‍ തുറന്നിരുന്നെങ്കിലും ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
*പാര്‍ക്കിങ് മാത്രം രക്ഷപ്പെട്ടു
ടെര്‍മിനിലുളളിലെ പാര്‍ക്കിങ് മാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറിലധികം കാറുകള്‍ക്കും 400 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ ബസ് ടെര്‍മിനലില്‍ സൗകര്യമുണ്ട്. എങ്കിലും നഗരത്തിലെത്തുന്ന വാഹനങ്ങളുടെ ബസ് ടെര്‍മിനിലുള്ളില്‍ പാര്‍ക്കിങ്ങ് തേടുന്നത് കുറവാണ് ഷോപ്പിങ്ങ് കോംപ്ലക്‌സ് കാര്യക്ഷമമായി പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ പാര്‍ക്കിങ് സംവിധാനം തുടങ്ങിയിരുന്നെങ്കില്‍ പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ഫലപ്രദമാകും ഇരുചക്രവാഹനങ്ങള്ഡക്ക് 10, കാറുകള്‍ക്ക് 20 എന്നിങ്ങനെയാണ് പാര്‍ക്കിങ് നിരക്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha