സപ്ലൈകോ ജീനക്കാര്‍ 27-ന് പണിമുടക്കുന്നു

സപ്ലൈകോ ജീവനക്കാര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് 27-ന് സപ്ലൈകോ എംപ്ലോയീസ് കോണ്‍ഗ്രസ് ജീവനക്കാരുടെ ഐക്യവേദി സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദിവസക്കൂലിക്കാര്‍ക്ക് മിനിമം വേതനം നടപ്പാക്കുമെന്നും, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്നും സ്വകാര്യ കമ്പനിയെ പാക്കിംഗ് ജോലികള്‍ ഏല്‍പ്പിച്ചത് പിന്‍ലിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
സപ്ലൈകോയിലെ ദിവസക്കൂലിക്കാര്‍, പാര്‍ക്കിംഗ് തൊഴിലാളികള്‍ എന്നിവരാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. യോഗത്തില്‍ പ്രസിഡന്റ് എം.ശശിധരന്‍നായര്‍, ജനറല്‍ സെക്രട്ടറി ആക്കുളം മോഹനന്‍, പി.ശ്രീകണ്ഠന്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha