തിരുവനന്തപുരത്ത് കരമനയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

കരമന ആറ്റില്‍ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂര്‍ പറക്കോട് ലൈനില്‍ മണികണ്ഠന്റെ മകന്‍ വിഷ്ണു(22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം നടന്നത്. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിലിറങ്ങിയത്.
വിജനമായ ഈ സ്ഥലത്ത് ആറ്റില്‍ വന്‍ കയങ്ങളുണ്ട്. വെള്ളത്തിലിറങ്ങിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. കാവടിക്കടവിന് സമീപം വലിയവട്ടമെന്നാണ് അപകടമുണ്ടായ സ്ഥലം അറിയപ്പെടുന്നത്. സംഭവം അറിഞ്ഞ ഉടനെ വിളപ്പില്‍ശാല പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.
കാട്ടാക്കട നിന്നെത്തിയ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ വൈകുന്നേരം 4.30 മണിയോടെ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. . മൃതദേഹം മെഡിക്കല്‍ കോളേജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha