സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് വിപണന കേന്ദ്രങ്ങളിലെത്തിക്കും....

സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡിലെ ഉത്പന്നങ്ങളുടെ പുതിയ ശ്രേണി ഈ ഓണക്കാലത്ത് വിപണന കേന്ദ്രങ്ങളിലെത്തിക്കും. ഇന്ന് രാവിലെ 11ന് എറണാകുളം ബോള്‍ഗാട്ടി പാലസ് ലേക്സൈഡ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാവും.
പാലക്കാടന്‍ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങള്‍.
ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം ആദ്യ വില്‍പ്പന നിര്‍വഹിക്കുകയും ചെയ്യും. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ ഏറ്റുവാങ്ങുന്നതാണ്. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, ജനറല്‍ മാനേജര്‍ വി.എം. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























