പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര മൂന്നാം ദിനത്തില്‍...

വോട്ട് മോഷണത്തിന് എതിരായ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര മൂന്നാം ദിനത്തില്‍. വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രക്ക് ബിഹാറില്‍ ലഭിക്കുന്നത്.
വസീര്‍ഗഞ്ചിലെ പുനാവയില്‍ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിക്കുക. തേജ്വസി യാദവ് അടക്കമുള്ള വിവിധ ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ഇന്നും യാത്രക്ക് ഒപ്പമുണ്ടായിരിക്കും. അതിനിടെ വോട്ടര്‍ അധികാര്‍ യാത്രക്ക് എതിരെ ലാലു പ്രസാദ് യാദവിന്റെ മകന്‍ തെജ് പ്രതാപ് യാദവ് രംഗത്ത് വന്നു.
യാത്ര യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് തേജ് പ്രതാപ് ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജനശക്തി ജനതാദള്‍ എന്ന പേരില്‍ തെജ് പ്രതാപ് യാദവ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha