മുഖ്യമന്ത്രിയുടെ മുന്‍ഗണനാക്രമം ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള പട്ടികയുടെ മുന്‍ഗണനാക്രമം മുഖ്യമന്ത്രി തീരുമാനിക്കണമെന്നും. മുഖ്യമന്ത്രി തയ്യാറാക്കുന്ന മുന്‍ഗണനാക്രമം ചാന്‍സലര്‍ ആയ ഗവര്‍ണര്‍ പരിഗണിക്കണമെന്നും ഉത്തരവുമായി സുപ്രീംകോടതി. വിസിമാരുടെ നിയമനത്തിനായുള്ള പട്ടിക അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം. തുടര്‍ന്ന് മുഖ്യമന്ത്രി പട്ടികയിലെ പേരുകള്‍ മുന്‍ഗണനാക്രമത്തില്‍ ഗവര്‍ണര്‍ക്ക് കൈമാറണം.
പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പേരുകളോട് മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് ഫയലില്‍ കുറിക്കാം. വിയോജിപ്പിന്റെ കാരണവും രേഖകളും ചാന്‍സലറായ ഗവര്‍ണര്‍ക്ക് പട്ടികയ്ക്ക്‌ക്കൊപ്പം കൈമാറണമെന്നും മുഖ്യമന്ത്രി കൈമാറുന്ന പട്ടികയിലെ മുന്‍ഗണനാക്രമം കണക്കിലെടുത്തുവേണം ഗവര്‍ണര്‍ വിസി നിയമനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കൈമാറിയ പട്ടികയിലെ പേരുകളോടും മുന്‍ഗണനാക്രമത്തിലും ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം ഫയലില്‍ കുറിക്കാം. രേഖകളും ചാന്‍സിലര്‍ ഫയലില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പാനലിലെ പേരുകളില്‍ ഏകാഭിപ്രായം ഉണ്ടായില്ലെങ്കില്‍ അക്കാര്യം സുപ്രീംകോടതി അറിയിക്കണം. തുടര്‍ന്ന് സുപ്രീംകോടതി ആയിരിക്കും വിസി നിയമനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. കോടതി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha