ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളി താരം സഞ്ജു സാംസണും...

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും. സൂര്യകുമാര്‍ യാദവാണ് നായകന്‍. ടെസ്റ്റ് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്ലിനെ ഉപനായകനായി തിരിച്ചുവിളിച്ചു.
സീനിയര്‍ താരങ്ങളായ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും യശസ്വി ജയ്‌സ്വാളിനെയും ഒഴിവാക്കിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലുള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയുമുണ്ട്. അടുത്ത മാസം യു.എ.ഇയിലാണ് ടൂര്‍ണമെന്റ്.
അതേസമയം ഇന്നലെ പ്രഖ്യാപിച്ച വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി മലയാളി താരം മിന്നുമണിയെ ഉള്‍പ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha