Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ വിപണിയിലെത്തി

20 AUGUST 2025 10:07 AM IST
മലയാളി വാര്‍ത്ത




മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) വിപണിയിലിറക്കി. 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന്റെ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനായി. പാലിന്റെ തനത് ഗുണമേന്‍മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില. മില്‍മ കൗ മില്‍ക്ക് 1 ലിറ്റര്‍ ബോട്ടില്‍ പദ്ധതി നടപ്പിലാക്കുന്നതോടു കൂടി പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും.

വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലാദ്യമായി 39 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ ടിആര്‍സിഎംപിയു വിന് കഴിഞ്ഞു. ഇതിന്റെ 83 ശതമാനവും ഇന്‍സെന്റീവ്, സബ്‌സിഡി, കാലിതീറ്റ സബ്‌സിഡി, പലിശ ഇളവ് തുടങ്ങിയവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് നല്കി.

കന്നുകാലികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഗഡുവായ 50 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ചികിത്സാ ചെലവുകള്‍ക്കായി 2 ലക്ഷം രൂപ വരെയും അപകടങ്ങളില്‍ 7 ലക്ഷം രൂപ വരെയും നല്കുന്നുണ്ട്. കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ക്ഷേമബോര്‍ഡ് സ്‌കോളര്‍ഷിപ്പുകള്‍, വിവാഹധനസഹായം എന്നിവയും നല്‍കുന്നുണ്ട്.

രാജ്യത്തെ പാല്‍ ഉത്പാദന ക്ഷമതയില്‍ കേരളത്തിലെ പശുക്കള്‍ക്ക് രണ്ടാം സ്ഥാനമുണ്ട്. തൊണ്ണൂറ്റി അഞ്ച് ശതമാനം കര്‍ഷകരും ഉത്പാദന ക്ഷമത കൂടിയ സങ്കരയിനം പശുക്കളെയാണ് വളര്‍ത്തുന്നത്. ഉത്പാദനം കുറവാണെങ്കിലും വിപണിമൂല്യമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന തനത് ഇനങ്ങളേയും വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ പോലെയുള്ള ഇനങ്ങളെയും കേരളത്തില്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മില്‍മയുടെ മാര്‍ക്കറ്റിംഗ് രംഗത്തെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും വിശ്വാസ്യതയാണ് മില്‍മയുടെ മുഖമുദ്രയെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തേക്കുള്ള വിദേശ പാല്‍ ഇറക്കുമതി അനുവദിക്കാന്‍ കഴിയില്ല. ഇത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ നേരിട്ട് ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇത് ആക്കം കൂട്ടും. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്നതും തദ്ദേശീയവുമായ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കേണ്ടതുണ്ട്. നൂതന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മില്‍മ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ മില്‍മ കൗ മില്‍ക്ക് കേടു കൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (4 minutes ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (17 minutes ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (34 minutes ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (39 minutes ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (42 minutes ago)

ബസ് ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് അപകടം....  (48 minutes ago)

ഇന്നും മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത  (55 minutes ago)

പ്രമുഖ ബാലസാഹിത്യകാരിയാണ്  (58 minutes ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (59 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു....  (1 hour ago)

സ്ഥലം മാറ്റി  (1 hour ago)

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു....  (1 hour ago)

നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം...  (1 hour ago)

പ്രാഥമിക റിപ്പോർട്ടുകൾ  (1 hour ago)

Malayali Vartha Recommends