സങ്കടമടക്കാനാവാതെ.... പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു.ദേശീയപാത ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപമാണ് സംഭവം. ചാലക്കുടി കൊരട്ടി കട്ടപ്പുറം എളാട്ട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശ്രീഹരിയാണ് (27) മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.45ഓടെ പറമ്പയം പാലത്തിനും - പറമ്പയം കവലക്കും മധ്യേയായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍നിന്ന് റോഡില്‍ തെറിച്ച് വീണ ശ്രീഹരിയുടെ ദേഹത്ത് ടാങ്കര്‍ കയറിയിറങ്ങുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
സംഭവമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. മുന്നില്‍ പോയ കാറില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ വീഴുകയായിരുന്നെന്നും ഈ സമയം പിന്നില്‍ വന്ന ടാങ്കര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്നും പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരുന്നു
ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ ടോറസ് ലോറി ഡ്രൈവറായിരുന്നു ശ്രീഹരി. രാത്രി കൊരട്ടിയിലെ വീടിന് സമീപത്ത് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് സുഹൃത്തിന്റെ സ്‌കൂട്ടറുമായി ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ശ്രീഹരി അവിവാഹിതനാണ്. മാതാവ്: ഉഷ. സഹോദരി: കൃഷ്ണപ്രിയ. മൃതദേഹം ചൊവ്വാഴ്ച രാവിലെ അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha