ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു....

സങ്കടക്കാഴ്ചയായി... ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. രാജാക്കാട് സ്വദേശി മധു (57) ആണ് മരിച്ചത്. കഴിഞ്ഞ 14നാണ് മധുവിനെ മകന്‍ സുധീഷ് മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സുധീഷ് മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ബഹളമുണ്ടാക്കിയത്.
തുടര്‍ന്ന് അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ സുധീഷ് മധുവിനെയും ആക്രമിക്കുകയായിരുന്നു. തടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രാജാക്കാട് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സുധീഷിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha