മനോഹരമായി മനോ ന്യായ നഗരക്കാഴ്ചകള്‍

പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ നഗരക്കാഴ്ചകള്‍ വ്യത്യസ്തമായി
ശാസ്തമംഗലം ജംഗ്ഷനില്‍ വച്ച് തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ എസ് ഷംനാദ് ഫ്‌ലാഗ് ഓഫ് ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ പ്രീതി ജയിംസ്, ആര്‍എംഒ ടിങ്കു വില്‍സണ്‍, പാനല്‍ അഭിഭാഷകര്‍, പാര ലീഗല്‍ വാളണ്ടിയര്‍മാര്‍ മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരക്കാഴ്ചകള്‍ എന്ന കെഎസ്ആര്‍ടിസി റൈഡ് ഡബിള്‍ഡക്കര്‍ ബസ് ശാസ്തമംഗലത്തു നിന്നും ആരംഭിച്ച കവടിയാര്‍ മ്യൂസിയം വി.ജെ.ടി ഹാള്‍, ലുലു മാള്‍, ശംഖുമുഖം, വേളി എന്നിവിടങ്ങളിലൂടെ ന?ഗരം ചുറ്റി തിരികെ ശാസ്തമംഗലത്ത് അവസാനിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ 30 ഓളം പേരാണ് യാത്രയില്‍ പങ്കാളികളായത്.
https://www.facebook.com/Malayalivartha