പരീക്ഷാ തലേന്നും കറണ്ടുകട്ട്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം

എസ്.എസ്.എല്‍.സി പരീക്ഷാ തലേന്നും കറണ്ടുകട്ട് ആവര്‍ത്തിച്ചതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വ്യത്യസ്തമായ പ്രതിഷേധം. വൈദ്യുതി ഇല്ലാത്തതിനാല്‍ പഠിത്തം മുടങ്ങിയതോടെ മാവേലിക്കര ചാരുമൂടിലെ വിദ്യാര്‍ത്ഥികള്‍ സമീപത്തെ കെ.എസ്.ഇ.ബി ഓഫീസില്‍ പുസ്തകങ്ങളുമായി എത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ തുടരുന്ന കറണ്ടുകട്ട് പരീക്ഷാ തലേന്നും ആവര്‍ത്തിച്ചതാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുപോലെ ചൊടിപ്പിച്ചത്. തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഓഫീസിലെ വെളിച്ചത്തിലിരുന്ന് പഠിച്ച് പ്രതിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha