ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു, പേര് ജനാധിപത്യ കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ചവരുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജാണു ചെയര്‍മാന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവെച്ചവര്‍ എറണാകുളത്ത് യോഗം ചേര്‍ന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ കുട്ടനാട് എംഎല്‍എ കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാനായി ഫ്രാന്‍സിസ് ജോര്‍ജിനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിനെ കെ.എം. മാണിയും മകന്‍ ജോസ് കെ.
മാണിയും ചേര്‍ത്ത് ഹൈജാക്ക് ചെയ്‌തെന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.പുതിയ പാര്‍ട്ടി ഇടത് മതേതര പുരോഗമന ശക്തികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. മാര്‍ച്ച് 16നു കോട്ടയത്ത് ചേരുന്ന സംസ്ഥാന തല പ്രവര്‍ത്തക കണ്‍വന്‍ഷനോടെ ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും നിലവില്‍ വരും. ഇതിനു ശേഷമാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് ഇടതുമുന്നണിയുമായി ചര്‍ച്ച.
തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.മുന്‍ എംഎല്‍എമാരായ ആന്റണി രാജു, പി.സി. ജോസഫ്, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍ എന്നിവരുള്‍പ്പെടെ 326 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നേതൃയോഗത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha