അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...

ലോകത്ത് ഏറ്റവും അക്രമകാരികളായ നായ വിഭാഗമാണ് പിറ്റ്ബുൾ. സാധാരണ നായകളെക്കാൾ വലുപ്പമേറിയ ശരീരമാണ് ഇവയ്ക്ക്. അക്രമസ്വഭാവമുള്ളതിനാൽ പല രാജ്യങ്ങളിലും പിറ്റ്ബുളിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ആക്രമണകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ, അക്രമവാസന കൂടുതലുള്ള ചില നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ നിരോധിക്കണമെന്ന് സംസ്ഥാനത്തോട് നേരത്തെ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. വിഎസ്എം ഗാർഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ടി കരുണാകരൻ ആണ് മരിച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു.കരുണാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിറ്റ് ബുൾ അപ്രതീക്ഷിതമായി ചാടി വീണത്.
അയൽവാസിയായ പൂങ്കൊടി (48) യുടെ വളർത്തു നായയാണിത്. തുടൽ വലിച്ച് പൊട്ടിച്ച് നായ കരുണാകരനെ ആക്രമിച്ചു. ഉടനെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഉടമ പൂങ്കൊടിയെയും നായ കടിച്ചു. അപ്പോഴേക്കും അയൽവാസികൾ ഓടിയെത്തി.എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് അവശനിലയിലായ കരുണാകരനെആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
പൂങ്കൊടി കെ കെ നഗർ ഇഎസ്ഐ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമരൻ നഗർ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പിറ്റ്ബുളിനെ പിടികൂടി കണ്ണമ്മാപേട്ടിലെ അനിമൽ ബർത്ത് കൺട്രോൾ സെന്ററിൽ നിരീക്ഷണത്തിലാക്കിയതായി കോടമ്പാക്കം സോണൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ആക്രമണകാരികളായ(Dangerous) വിദേശ നായ ഇനങ്ങളെ(Foreign dog breeds) വിൽക്കുന്നതും വളർത്തുന്നതും നിരോധിച്ചിട്ടുണ്ട് . ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയിരുന്നു .
https://www.facebook.com/Malayalivartha


























