Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നു: മന്ത്രി വീണാ ജോര്‍ജ്: ടെക്‌നോപാര്‍ക്കിലെ ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

20 AUGUST 2025 04:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശു വികസന വകുപ്പിന്റേയും ഐടി വകുപ്പിന്റേയും നേതൃത്വത്തില്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ കമ്പനികളിലും ഇന്റേണല്‍ കമ്മിറ്റികളുടെ രൂപീകരണം നടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐടി പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. സിനിമാ മേഖലയില്‍ ഇന്റേണല്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. 2023ല്‍ വനിത ശിശുവികസന വകുപ്പ് ഐസികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു പോര്‍ട്ടല്‍ രൂപീകരിച്ചിരുന്നു.

2025 മാര്‍ച്ച് എട്ടിന് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരണം പൂര്‍ത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വിവിധ ഓഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ ചേയര്‍പേഴ്‌സണ്‍മാരെയും മെമ്പര്‍മാരേയും പങ്കെടുപ്പിച്ച് കൊണ്ട് ചൈത്രം ഹോട്ടലില്‍ നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഐടി മേഖലയില്‍ ഉള്‍പ്പെടെ ധാരാളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ ഇനിയും മുന്നോട്ടു വരേണ്ടതായിട്ടുണ്ട്. സ്ത്രീകള്‍ ഓരോ മേഖലയിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ക്യാന്‍സര്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ജനകീയ പ്രതിരോധ ക്യാമ്പയിനിലുള്‍പ്പെടെ ഐടി മേഖല മികച്ച പിന്തുണ നല്‍കിയതിനെ മന്ത്രി അഭിനന്ദിച്ചു. ഇന്റേണല്‍ കമ്മിറ്റികള്‍ ഉറപ്പ് വരുത്തേണ്ടത് സ്ഥാപനങ്ങളുടേയും തൊഴില്‍ ദാദാക്കളുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) 2013 (പോഷ്) നിയമം ഐ.ടി പാര്‍ക്കുകളില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടെക്‌നോപാര്‍ക്കിലെ പത്തോ അതിലധികമോ ജീവനക്കാര്‍ തൊഴിലെടുക്കുന്ന വിവിധ ഓഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്റേണല്‍ കമ്മിറ്റികളുടെ ചേയര്‍പേഴ്‌സണ്‍മാരെയും മെമ്പര്‍മാരേയും സഹിതം 100 പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് വനിത ശിശു വികസന വകുപ്പ് പരിശീലനം സംഘടിപ്പിച്ചത്.

വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ചു. നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ശ്രീല മേനോന്‍ പരിശീലന ക്ലാസുകള്‍ നയിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് സ്വാഗതം ആശംസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (28 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (43 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (1 hour ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (1 hour ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (3 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (3 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (4 hours ago)

Malayali Vartha Recommends