ആര്യയും സിബിന്‍ ബെഞ്ചമിനും വിവാഹിതരായി

ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയുടെ മുന്‍ നാത്തൂനും നടിയുമായ അര്‍ച്ചന സുശീലന്‍ അടക്കമുള്ളവര്‍ ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.
വിവാഹത്തീയതി ആര്യയും സിബിനും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആര്യയുടെ സുഹൃത്തും നടിയുമായ ശില്‍പ ബാല ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ' എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ സിംഗിളായിട്ടുള്ള കുറച്ചുപേരേയുള്ളൂ. ആ കുറച്ചുപേരില്‍ ഒരാള്‍ കൂടി വിവാഹിതയാകാന്‍ പോകുകയാണ്. മിസ് ടു മിസിസ് ആകാന്‍ പോകുകയാണ് ആര്യ. സിബിന്റെയും ആര്യയുടെയും വിവാഹത്തില്‍ ഞങ്ങള്‍ എക്‌സൈറ്റഡാണ്. ഹല്‍ദി, സംഗീത്, വെഡ്ഡിംഗ്, റിസപ്ഷന്‍ എല്ലാമുണ്ട്. ക്രിസ്ത്യന്‍ രീതിയിലും ഹിന്ദു രീതിയിലുമായിരിക്കും ചടങ്ങുകള്‍ ഉണ്ടാകുക.' എന്നായിരുന്നു ശില്‍പ ബാല പറഞ്ഞത്.
https://www.facebook.com/Malayalivartha