Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ


ഇരവിമംഗലത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ വീണു; കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് കിണറ്റിൽ ചാടി: ഇരുവരെയും രക്ഷിക്കാൻ സമീപവാസി കിണറ്റിലിറങ്ങി:- സാഹസികമായി ഇരുവരെയും രക്ഷപെടുത്തിയത് ഡിവൈഎഫ്ഐ നേതാവ്....

വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ശരണ്യ

20 AUGUST 2025 05:19 PM IST
മലയാളി വാര്‍ത്ത

പീഡനക്കേസില്‍ റാപ്പര്‍ വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ശരണ്യ മോള്‍ കെഎസ് രംഗത്ത്. ഒരു ഗതിയും പരഗതിയും ഇല്ലാതെ, കേറിക്കിടക്കാന്‍ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തന്റെ ആദ്യത്തെ പാട്ടുകേട്ട് ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ഗവേഷകരെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം വിശ്വസിക്കാന്‍ കഴിയില്ലെന്ന് ശരണ്യമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. വേടനോട് മകനോടുള്ള സ്‌നേഹവും കരുതലും ഞാന്‍ ചാകുന്നത് വരെ കാണുമെന്നും അവര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നിരുപാധികം വേടന് ഒപ്പം തന്നെ'
വേടന്റെ കേസുമായി ബന്ധപ്പെട്ട് അതിജീവിത ഇറക്കിയ വീഡിയോ കണ്ടതിനു ശേഷം അമൃത ടിവി യില്‍ ഒരു പ്രസിദ്ധ വക്കീലുമായുള്ള അഭിമുഖത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഇത് നില നില്‍ക്കില്ല. 2 മാസങ്ങള്‍ക് മുന്‍പേ ആണെന് തോന്നുന്നു ഈ കേസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്ങി വന്നത് തത്സമയം വേടന്‍ പ്രോഗ്രാം കൊണ്ടും സിനിമയിലെ പാട്ടുകള്‍ ഹിറ്റ് അടിച്ചു നില്‍ക്കുന്ന സമയം ആയിരുന്നു.

അന്ന് ഗാലറിയില്‍ ഇരുന്നു കളിച്ചവരുടെ ആവിശ്യം വേടന്‍ മാപ്പ് നീക്കം ചെയ്തു സ്വകാര്യമായി വന്നു മാപ്പ് പറയണം എന്നായിരുന്നു. എന്തായാലും ്‌ലറമി തുടര്‍ന്നു ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്, സ്ത്രീകളുലായിട്ടുള്ള റിലേഷന്‍ഷിപ്പില്‍ തെറ്റ് പറ്റിട്ടുണ്ട് തിരുത്തി തന്നെ മുന്‍പോട്ട് പോകും എന്ന്
പക്ഷെ ഗാലറിയില്‍ ഉള്ളവര്‍ക്കു അത് പോരാതെ വന്നു. കഴിഞ്ഞ മാസം ഒരു കേസ് ൃലഴശേെലൃ ചെയ്യിപ്പിച്ചു എന്നിട്ടും കലിപ്പ് തീരാഞ്ഞിട്ടാണ് ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു ഇറക്കിയത്.

victim ന്റെtrauma ആണെന ആദ്യം പ്രചരിപ്പിച്ചത് പിന്നീട് ആ വീഡിയോ 3 കാര്യങ്ങള്‍ അവരുടെ ട്രോമയുമായി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആണ്. അതിനു മുന്‍പ് (ആദ്യ കേസില്‍ ജാമ്യപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ ) മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പുതിയ പീഡന പരാതി കേട്ടപ്പോ തോന്നിയത്.
2020 ജൂണിലാണ് വേടന്റെ ആദ്യ ആല്‍ബമായ Voice of Voiceless റിലീസാവുന്നത്. ഒട്ടും പ്രശസ്തനല്ലാത്ത ഒരുവന്റെ അധികമാരും കാണാത്ത ആദ്യ ആല്‍ബം കണ്ടാണോ 'കേരളത്തിന് പുറത്ത് സര്‍വ്വകലാശാലയില്‍ , അതും ആദിവാസി സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ എന്ന് പറയപ്പെടുന്നവര്‍ വേടനെ തിരഞ്ഞെത്തിയത്?

ഒരു ഗതിയും പരഗതിയും ഇല്ലാതെ കേറിക്കിടക്കാന്‍ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തന്റെ ആദ്യത്തെ പാട്ടുകേട്ട് ഇന്റെര്‍വ്യൂ ചെയ്യാന്‍ വന്ന ഗവേഷകരെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കി പോലും !

(2021 ലാണ് ഞാന്‍ വേടനെ ആദ്യമായി വിളിക്കുന്നത്. അന്ന് മീറ്റു കേസില്‍ അവന്‍ ആകെ തകര്‍ന്നു ഇരിക്കുകയായിരുന്നു. അവര്‍ക്കിടയില്‍ നടന്നത് അന്ന് എന്നോട് പറഞ്ഞതാണ്. അപ്പോഴേ പറഞ്ഞു സാരമില്ല നീ തെറ്റ് തിരുത്തി വാ, നിന്നെ ഞങ്ങള്‍ക്ക് വേണം, പാട്ട് എഴുതണം, നീ വലിയ ആള്‍ ആകും എന്നൊക്കെ. (അവനോട് ഒരു മകനോടുള്ള സ്‌നേഹവും കരുതലും അന്ന് തൊട്ട് ഇന്ന് ഈ നിമിഷവും ,അല്ലെങ്കില്‍ ഞാന്‍ ചാകുന്നത് വരെ കാണും.)

അന്നേ പറഞ്ഞു കൊച്ചേ നീ സൂക്ഷിക്കണം എന്ന്. അന്ന് തൊട്ട് ലാസ്റ്റ് നേരില്‍ കണ്ടപ്പോഴും ഇതാണ് പറഞ്ഞത്. അവനുമായി ബന്ധം ഉള്ളവരോടും പറഞ്ഞു സൂക്ഷിക്കണം പീഡന പരാതികള്‍ ഒന്നിന് പുറകെ ഒന്നായി വരും. നിവര്‍ന്നു നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ലെന്നു. കാരണം അവരുടെയൊക്കെ ചിന്തകളും, പ്രവര്‍ത്തിയും ഇത്തരത്തില്‍ മാത്രമാണ് വര്‍ക്ക് ചെയ്യുന്നതെന്നു കുറെ കാലമായി മനസ്സിലായതാണ്.
ഇനി ഇന്റര്‍വ്യൂ വിലേയ്ക്ക് വന്നാല്‍ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ ഇതൊക്കെ യാണ്. ( എന്റെ ബോധ്യങ്ങള്‍, അത് ഇനി ആരും തിരുത്താന്‍ വരണ്ട. അരി ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. മോരും മുതിരയും കണ്ടാല്‍ നന്നായി തിരിച്ചറിയാന്‍ സാധിക്കും. )

1.vedan വേട്ടക്കാരന്‍ ആണെന് പട്ടിക്ക് കഴിക്കാന്‍ വേട്ട ആടാറുണ്ടായിരുന്നു നിലവിലെ  forest  കേസിനു ശക്തി പകരാന്‍ ഫാബ്രിക്കേറ്റ ചെയ്താണെന് ഏതൊരു ആള്‍ക്കും മനസ്സില്‍ ആകും ഇരയുടെtrauma ആയിട്ട് പട്ടിയുടെ തീറ്റ ഒരു കാരണ വശാലും ചേര്‍ന്ന് പോകുന്നില്ല ഹല്‍വയും മത്തി കറിയും പോലെ
2.വേടന്റെ രാഷ്ട്രിയം വെല്‍ഫയര്‍ പാര്‍ട്ടി ആയിയിട്ടുള്ള ബന്ധം രണ്ട് വ്യക്തികള്‍ റിലേഷന്‍ഷിപ്പില്‍ ഇരിക്കെ. .ആരുടെയും രാഷ്ട്രിയം ആര്‍ക്കും വേണ്ടി അടിയറവ് വെക്കേണ്ടതില്ല.
(ട്രോമായും വെല്‍ഫയര്‍ പാര്‍ട്ടിയും)
ice cream തേങ്ങ ചമ്മന്തിയും പോലെ
3.വേടന്റെ അമ്മയെ പറ്റി സ്വകാര്യമായ നിമിഷത്തില്‍ റശരൌ ൈചെയ്ത കാര്യങ്ങള്‍ ഇവരുടെ ട്രോയുമായി എന്ത് ബന്ധം
ഗാലറി ഉള്ളവര്‍ ഈ ഇരയുടെ നീതിക്ക് വേണ്ടി അല്ല മറിച്ചു
സോഷ്യല്‍ ക്രിമിനല്‍ എന്നൊരു അച്ചു ഉണ്ടാക്കി അതിലേക്ക് vedan ഇറക്കാന്‍ ഫാബ്രിക്കേറ്റായി ചെയ്‌തൊരു relationship break up
story. കൂടുതല്‍ ഇതില്‍ ഒന്നുമില്ല
ഈ അടുത്ത കാലത്ത് ആണ് ഷൈന്‍ ടോമിന്റെ കേസ് വളരെ മാന്യമായി deal ചെയ്തത്
മനുഷ്യന്‍ നന്നാവാന്‍ അവസരം ഉണ്ട് അത് നല്ലവരില്‍ നല്ലവരായ നമ്മള്‍ അനുവധിച്ചു കൊടുക്കയാണ് വേണ്ടത്.
അത്ര ഉറപ്പ് ഉള്ളവര്‍. . ഇവര്‍ക്ക് ഇടയില്‍ ഒരു mediator ആവുകയും ഇത് മാന്യമായി കൈകാര്യം ചെയുകയാണ് വേണ്ടത്. കേരളത്തില്‍ നടക്കുന്ന ഡിവോഴ്‌സിന്റെ കേസില്‍ പോലും parents third പാര്‍ട്ടികള്‍ ആണെന് സൈക്കോലിജിസ്റ്റുകള്‍ പറയുന്നു major  ഡിവോഴ്‌സ് ഉണ്ടാകുന്നത് ഈ third പാര്‍ട്ടിസ് ഉള്ളത് കൊണ്ട് തന്നെ.

പെണ്ണിനെ ഒരു ഇന്‍സ്ട്രുമെന്റ് ആയി ഉപയോഗിക്കിക്യല്ലേ ഇത്തരം fabricated  കഥകള്‍ ഇറക്കുന്നവര്‍ ചെയ്യുന്നത്. ഇരയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു.
ഈ പോസ്റ്റിന്റെ പേരില്‍ എനിക്ക് എന്തൊക്കെ നഷ്ട്ടം വന്നാലും ഒന്നുമില്ല. കാരണം ഞാന്‍ നേടിയതൊക്കെയും നേര് പറഞ്ഞാണ്. ഓടിച്ചിട്ട് ആക്രമിക്കുന്നവനെ ചേര്‍ത്ത് പിടിക്കാന്‍ തന്നെയാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. ഈ പോസ്റ്റ് എടുത്ത് ആരേലും ഖണ്ഡകാവ്യം എഴുതിയാല്‍ എനിക്ക് അയച്ചു തരേണ്ട.. എന്റെ നീതിബോധം എന്റെയാണ് അത് മറ്റാരുടെയും അല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ പറഞ്ഞതിനെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ശശി തരൂര്‍  (6 minutes ago)

60 വയസിന് മുകളിലുള്ളവര്‍ക്ക് ഓണസമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കും  (14 minutes ago)

തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരോട് സന്ധിയില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്  (53 minutes ago)

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ കാട്ടാനക്കുട്ടി പുഴകടന്ന് കര്‍ണാടകയിലെത്തി  (1 hour ago)

വി കെ ശ്രീരാമന്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്  (1 hour ago)

20കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (2 hours ago)

ബിൻസിയെന്ന സുനിൽ വെട്ടിക്കൊന്ന സംഭവം; എല്ലാം ആ കുഞ്ഞ് നോക്കി നിന്നു  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഓണസമ്മാനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ശരണ്യ  (3 hours ago)

കേരള മോഡല്‍ ഹിമാചല്‍ പ്രദേശില്‍ നടപ്പിലാക്കുന്നു; കേരളത്തിലെ സാമൂഹീകാധിഷ്ഠിത സാന്ത്വന പരിചരണം ദേശീയ ശ്രദ്ധയില്‍  (3 hours ago)

Pitbull പിടിച്ചുമാറ്റാൻ വന്ന ഉടമയ്ക്കും കടിയേറ്റു  (3 hours ago)

Spain- wildfire ഏറ്റവും വലിയ കാട്ടുതീ  (3 hours ago)

ഹമാസ് നേതാക്കൾ ഒളിച്ചോടാൻ ഒരുങ്ങുന്നു; ഗാസ പൂർണമായും പിടിക്കുമെന്ന് ഇസ്രയേൽ; 62,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു: യുദ്ധം തീർക്കാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു...  (3 hours ago)

ആര്യയും സിബിന്‍ ബെഞ്ചമിനും വിവാഹിതരായി  (3 hours ago)

കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നു: മന്ത്രി വീണാ ജോര്‍ജ്: ടെക്‌നോപാര്‍ക്കിലെ ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു  (3 hours ago)

Malayali Vartha Recommends