അമ്മയെ കട്ടിലിട്ട് വെട്ടി ചോരകൊണ്ട് ആറാട്ട്, നട്ടപ്പാതിരക്ക് അച്ഛൻ ചെയ്ത അരുംകൊലയുടെ സാക്ഷി മകൻ

ഫോണിൽ സംസാരിച്ചത് കണ്ട് പ്രകോപിതനായി ഭാര്യയെ കൊലപ്പെടുത്തിയ പ്രതി സുനിൽ കുമാർ ഇപ്പോൾ നിയമ നടപടികളുടെ ഭാഗമായി ജയിലിലാണ്. അത്ര സുഖകരമല്ലാ എങ്കിലും മൂന്ന് നേരം ഭക്ഷണം, സുരക്ഷിതമായ ഉറക്കം, സൗകര്യം അങ്ങനെയങ്ങനെ. എന്നാൽ മദ്യലഹരിയിൽ അയാൾ ആ പേക്കൂത്ത് നടത്തിയപ്പോൾ അനാഥമായിരിക്കുന്നത് അവരുടെ രണ്ട് മക്കളാണ്. ഹരിത കർമ്മ സേന തൊഴിലാളിയായിരുന്ന ബിൻസി രണ്ട് മക്കളേയും പഠിപ്പിച്ച് അവരെ ഒരു നിലയിലെത്തിച്ച് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്. എന്നാൽ അതിനെയെല്ലാം തകിടം മറിച്ച് കൊണ്ടാണ് അയാൾ ആ സ്തീക്കെതിരെ ആയുധം ഉപയോഗിച്ചത്.
അമ്മയെ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുന്നത് നേരിൽ കണ്ടു ആ കുട്ടികൾ. ആരോടെങ്കിലും വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയായിരുന്നു സുനിലേന്റേത്.
കൊലപാതകം നടന്ന പിറ്റേ ദിവസം ആ വീട്ടിലേക്ക് കുറച്ച് പഞ്ചസാര കടം വാങ്ങാനെത്തിയ കുട്ടിയാണ് കൊലപാതക വിവരം നാട്ടുകാരെ അറിയിക്കുന്നത്. തിരുവനന്തപുരം കല്ലിയൂർ വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിൽ അറസ്റ്റിലായി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ബിൻസിയെ കണ്ടത്. കഴുത്തിൽ വെട്ടേറ്റിരുന്നു. ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് സുനിലിനെ ആശുപത്രിയിൽ നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിൽ ഹരിതകർമസേനാംഗമായിരുന്നു ബിൻസി.
പതിമൂന്ന് വർഷമായി ഇവിടെയാണ് താമസം. ഇടയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.
രാവിലെ ബിൻസിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയവരാണ് ബിൻസിയെ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോട് കൂടെ ഇവരുടെ മക്കൾ അമ്മൂമ്മയോടൊപ്പം താമസിക്കേണ്ടി വന്നു.. എന്നാൽ അമ്മൂമ്മയ് സ്വന്തമായി പുരയിടമോ വീടോ ഇല്ല എന്നുള്ളതാണ് വാസ്തവം.
https://www.facebook.com/Malayalivartha























