വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. സാമൂഹ്യമാധ്യമമായ ടെലിഗ്രാം വഴിയാണ് രാഹുല്‍ മെസ്സേജ് അയച്ചിരുന്നത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരുവിലേക്കോ ഹൈദരാബാദിലേക്കോ വരാനായി ആവശ്യപ്പെട്ടിരുന്നു. ഇത്ര വൈകൃത സ്വഭാവമുള്ള ഒരാള്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ലെന്ന് അവന്തിക പറഞ്ഞു. മെസെന്ജറില്‍ സന്ദേശമയച്ച് അതുവഴിയാണ് തന്റെ നമ്പര്‍ രാഹുല്‍മാങ്കൂട്ടത്തില്‍ വാങ്ങിയത്. പിന്നീട് വാട്‌സാപ്പ് വഴിയും സന്ദേശങ്ങള്‍ അയക്കുമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വെച്ച് നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് തമ്മില്‍ കണ്ടത്.
പിന്നീട് സാമൂഹ്യമാധ്യമം വഴി റിക്വസ്റ്റ് വിടുകയായിരുന്നുവെന്നും അവന്തിക പറഞ്ഞു. ഈ കാര്യങ്ങളെല്ലാം താന്‍ പുറത്തുപറയുമോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭയപ്പെട്ടിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണുന്നതിന് തൊട്ട് മുന്‍പ് തന്നെ അയാള്‍ ഫോണില്‍ നിരന്തരമായി വിളിച്ചിരുന്നുവെന്നും എല്ലാ തെളിവുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നശിപ്പിച്ചുവെന്നും വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍ ആണ് അയച്ചിരുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി വ്യക്തമാക്കി. അതേസമയം, ആരോപണങ്ങളില്‍ പുകഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ചും പരാതിക്കാരെ വെല്ലുവിളിച്ചും രാഹുല്‍ പ്രതിരോധിച്ചു. രാജി വെച്ചില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഹൈക്കമാന്‍ഡ് നിലപാടോടെ വി ഡി സതീശനും സംസ്ഥാന നേതൃത്വവും കൈവിട്ടു.
ഗര്‍ഭചിദ്ര ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ ബാലാവകാശ കമ്മീഷനും പൊലീസിലും പരാതി. ഗര്‍ഭഛിന്ദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലെ മെസ്സേജുകളും തെളിവായി നല്‍കിയാണ് പരാതി. ഒരു കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശത്തെ തടയാന്‍ ശ്രമിച്ചു എന്ന് കാണിച്ചാണ് ബാലാവകാശ കമ്മീഷനില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി. പൊലീസില്‍ പരാതി നല്‍കിയത് അഭിഭാഷകനായ ഷിന്റോയാണ്. ഗര്‍ഭഛിന്ദ്രം നടത്തി എന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതി. പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും ആണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വിനയായത്.
https://www.facebook.com/Malayalivartha

























