ഇടതില്‍ ഇത്തവണയും പേയ്‌മെന്റെ് സീറ്റുകള്‍, സീറ്റുമോഹികളുമായി എ.കെ.ജി സെന്ററില്‍ പ്രത്യേക കൂടിക്കാഴ്ച, സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് പൊതു സ്വതന്ത്രന്‍ എന്ന ലേബലില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി നിയമസഭയിലേക്കും പേയ്‌മെന്റ് സീറ്റുകളുമായി ഇടതുമുന്നണി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുരോഗമിക്കുന്നതിനിടെ മധ്യകേരളത്തിലും, തെക്കന്‍ കേരളത്തിലുമായി ഏഴു സീറ്റുകളാണ് ഇത്തരത്തില്‍ നല്‍കാന്‍ സി.പി.എം നേതാക്കള്‍ രഹസ്യ തീരുമാനമെടുത്തത്. പാര്‍ട്ടി ജില്ലാ കമ്മറ്റികള്‍ തയ്യാറാക്കിയ പട്ടികയ്ക്ക് പുറമെ ചില സംസ്ഥാന നേതാക്കളും പട്ടിക തയ്യാറാക്കി നേതൃത്വത്തിന് നല്‍കി. ഇവരില്‍ ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി നേതൃത്വം ചര്‍ച്ച നടത്തുകയും ചെയ്തു. അതേസമയം പാര്‍ട്ടി അനുഭാവികള്‍ പോലുമല്ലാത്ത ഇവരെ എങ്ങനെ മണ്ഡലത്തില്‍ അവതരിപ്പിക്കുമെന്ന ആശങ്കയിലാണ് ജില്ലാ, പ്രാദേശിക നേതൃത്വം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനും, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനും സീറ്റ് ലഭിച്ചത് പണം വാങ്ങിയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് തിരുവനന്തപുരത്തേത് പേയ്‌മെന്റ് സീറ്റായിരുന്നുവെന്ന് സി.പി.ഐ തന്നെ കണ്ടെത്തുകയും, സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുകയം ചെയ്തു. എറണാകുളത്ത് സി.പി.എം സീറ്റിലെ സ്ഥാനാര്‍ത്ഥിയും ഇത്തരത്തില്‍ തന്നെ തീരുമാനിക്കപ്പെട്ടതാണെന്ന് അന്ന് മുന്നണി യോഗത്തിലും, പുറത്തുമൊക്കെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തരുമൊക്കെ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേലില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇത്തരം ആരോപണങ്ങള്‍ക്ക്് ഇട നല്‍കുന്ന രീതിയില്‍ ആകരുതെന്നും സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ മറികടന്നാണ് ഇത്തവണ നിയമസഭയിലേക്ക് പണം വാങ്ങി സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ നീക്കം നടക്കുന്നത്.
പൊതു സ്വതന്ത്രന്‍ എന്ന ലേബലില്‍ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി ആറു സീറ്റിലും, കൊല്ലത്ത് ഒരു സീറ്റിലും ആണ് ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. ഈ സീറ്റുകളിലേക്ക് ജില്ലാ നേതൃത്വം ചില പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കേണ്ടതില്ല എന്നും തീരുമാനമെടുത്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ചില കേന്ദ്രകമ്മറ്റിയംഗങ്ങള്‍ വഴിയാണ് ഇത്തരം കച്ചവടം നടക്കുന്നതെന്നാണ് സൂചന. ജില്ലാ-ഏരിയാ കമ്മറ്റികളിലെ ചില നേതാക്കളുടെ പിന്തുണയും ഈ നീക്കങ്ങള്‍ക്കുണ്ട്. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരുമായി പിണറായി വിജയന്റെ നവകേരള മാര്‍ച്ചിനിടെ ഈ കേന്ദ്രകമ്മറ്റിയംഗങ്ങള്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിണറായി വിജയന്റെയും, സംസ്ഥാന സെക്രട്ടറിയുടെയും അനുഗ്രഹാശിസുകളോടെയായിരുന്നു ഈ നീക്കങ്ങളെല്ലാം.
എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രാദേശിക നേതാക്കളിലും പ്രവര്‍ത്തകരിലും പ്രതിഷേധം രൂക്ഷമാകുകയാണ്. പാര്‍ട്ടി അടിച്ചേല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്് കഴിഞ്ഞ ലോക്‌സബാ തെരഞ്ഞെടുപ്പിലെ അനുഭവം തന്നെയാണുണ്ടാകുകയെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha