മണിയുടെയും സഹായികളുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചു

മണിയുടെയും അദ്ദേഹത്തിന്റെ സഹായികളുടെയും ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ആരുടെയൊക്കെ ഫോണ്‍ കോളുകള്‍ ആണ് പരിശോധിച്ചതെന്നോ, ഫോണ്‍ കോളുകളെ സംബന്ധിച്ച മറ്റൊരു രേഖകളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കരള്‍, വൃക്ക എന്നിവയെ ബാധിച്ച രോഗമാണ് മരണകാരണമെന്ന ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണം നിലനില്‍ക്കുമ്പോഴും അസ്വാഭാവികമായി എന്തെങ്കിലുമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മണിയുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ കാക്കനാട്ടെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന വേഗത്തിലാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha