മേഘവിസ്ഫോടനത്തിൽ പിളർന്നു, ജലബോംബ് തുറന്ന് ഇന്ത്യ..! മഹാ പ്രളയം ..!15000- പേരേയും കൊണ്ട് ഓടി പാക്കികൾ ..!

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യതയെന്ന് പ്രവചനം വ്യക്തമാക്കുന്നു.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള - കർണാടക തീരങ്ങളിൽ വ്യാഴാഴ്ചയും ലക്ഷദ്വീപ് തീരത്ത് വെള്ളിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - കർണാടക തീരങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് 29-ആം തിയതി വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് അറിയിപ്പ്.
ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. രവി, ചെനാബ്, സത് ലജ് തുടങ്ങിയ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പാകിസ്ഥാനെ അറിയിച്ചു. പൂർണമായും നയതന്ത്രവകുപ്പ് വഴിയാണ് വിവരം കൈമാറിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ പാകിസ്ഥാന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നത്.
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ചില അണക്കെട്ടുകൾ തുറക്കാൻ സാധ്യതയുണ്ട്. സിന്ധുനദീജല കരാർ കമ്മീഷൻ മുഖാന്തരമാണ് എല്ലാത്തവണയും മുന്നറിയിപ്പ് സന്ദേശം നൽകുക. എന്നാൽ കരാർ റദ്ദാക്കിയതോടെ ഇന്ത്യൻ ഹൈക്കമ്മീഷണൻ വഴി മുന്നറിയിപ്പ് നൽകുകയായിരുന്നു. താവി നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദിയുടെ പരിസരപ്രദേശത്തുള്ള ആളുകൾക്കും മുന്നറിയിപ്പ് നൽകി.
ജമ്മുകശ്മീരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മുവിലെ പ്രധാന അണക്കെട്ടുകൾ നിറഞ്ഞു. നദികളും അരുവികളും കരകവിഞ്ഞൊഴുകി.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ 33 പേരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് വൻ തോതിൽ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha