സങ്കടക്കാഴ്ചയായി... മലപ്പുറത്ത് പ്രാര്‍ഥനക്കിടെ പള്ളിയില്‍ കുഴഞ്ഞു വീണ് നേഴ്‌സിംഗ് ഹോം ഉടമ മരിച്ചു...

സങ്കടമടക്കാനാവാതെ... മലപ്പുറത്ത് പ്രാര്‍ഥനക്കിടെ പള്ളിയില്‍ കുഴഞ്ഞു വീണ് നേഴ്‌സിംഗ് ഹോം ഉടമ മരിച്ചു. ചെമ്മാട് തിരൂരങ്ങാടി വലിയാട്ട് റഫീഖ് (58) ആണ് മരിച്ചത്. വ്യാഴം രാവിലെ ചെമ്മാട് സലഫി മസ്ജിദില്‍ പ്രാര്‍ത്ഥനക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തിരൂരങ്ങാടി ഓര്‍ഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെഎന്‍എം ജോയിന്റ് സെക്രട്ടറിയുമായിരുന്നു. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന (ചെറുവണ്ണൂര്‍), മക്കള്‍: ഡോ. റസീല്‍ (മുംബൈ), റായിദ് (ഷാര്‍ജ), ഡോ. റന്ന ഫാതിമ , റിസ്ല ആരിഫ , റൈമ മറിയം മരുമകള്‍: ഫിദ (വട്ടോളി), സഹോദരങ്ങള്‍: മുനീര്‍ വലിയാട്ട്, സുബൈദ.
https://www.facebook.com/Malayalivartha























