പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആര്യനാട് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു...

പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിച്ചു....
പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആര്യനാട് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദ് (62) പൊന്മുടി മലമുകളില്‍ നിന്നും ചാടിയത്.
പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. 22ാം വളവിന് സമീപം താഴേക്ക് ചാടിയെന്ന സൂചന ലഭിച്ച പൊലീസ് സമീപത്ത് പരിശോധന നടത്തിയപ്പോള്‍ മൊബൈല്‍ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
പിന്നാലെ ഫോണില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ കാട്ടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നാലെ വിതുര യൂണിറ്റില്‍ നിന്നും തിരുവനന്തപുരം യൂണിറ്റില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകള്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 200 അടിയോളം താഴ്ചയില്‍ നിന്നും മൃതദേഹം മുകളിലെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha






















