കേരളത്തിലെ ആദ്യ വനിത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു....

സംസ്ഥാനത്ത് ആദ്യ വനിത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്
കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു. ട്രെയിനില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഷെര്‍ലി വാസുവാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വകുപ്പ് വിഭാഗം മുന്‍ മേധാവിയായിരുന്നു. ആയിരക്കണക്കിന് കേസുകളാണ് ഔദ്യോഗിക സേവനകാലത്ത് ഷെര്‍ലി വാസു പരിശോധിച്ചത്. 1982ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചത്. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എം.ഡി നേടി.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ. പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ. പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. 2001ജൂലൈ മുതല്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കിയത്.
2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട് അദ്ദേഹം.
https://www.facebook.com/Malayalivartha






















