Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

06 SEPTEMBER 2025 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം

നൂറുകണക്കിനുപേര്‍ക്ക് പണം നഷ്ടമായ പാതിവില തട്ടിപ്പു കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കൊച്ചി ക്രൈംബ്രാഞ്ച് എസ്പി എം.ജെ.സോജനെ വിജിലന്‍സ് സ്‌പെഷല്‍ എസ്പിയായി മാറ്റി നിയമിക്കുകയും ചെയ്തു. കേസ് ഇനി അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് പാതിവില തട്ടിപ്പ്.

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് സീഡ് സൊസൈറ്റികള്‍ വഴിയും വിവിധ എന്‍ജിഒകള്‍ വഴിയും കോടിക്കണക്കിനു രൂപ പിരിച്ചിരുന്നു. എന്നാല്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമേ ഈ സാധനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് തട്ടിപ്പിനു നേതൃത്വം നല്‍കിയ അനന്തു കൃഷ്ണന്‍, നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി.

ഇതുവരെ 1400 കേസുകളാണ് സംസ്ഥാനത്തുടനീളം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 500 കോടി രൂപയാണു തട്ടിച്ചത് എന്നാണു കണക്കെങ്കിലും കേരളമൊട്ടാകെ പിരിച്ചെടുത്ത തുക ഇതിന്റെ പലമടങ്ങു വരുമെന്നാണു സൂചനകള്‍. ചില കേസുകളില്‍ അനന്തു കൃഷ്ണനു ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ആരോഗ്യപ്രശ്‌നത്തിന്റെ പേരില്‍ ആനന്ദകുമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ജാമ്യത്തിനായി സമീപിച്ചെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.

ഭൂരിഭാഗവും സ്ത്രീകളാണു തട്ടിപ്പിനിരയായത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. എം.ജെ.സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇക്കണോമിക് ഒഫന്‍സ് വിങ്, ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍, ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്, സൈബര്‍ വിഭാഗം തുടങ്ങിയവയില്‍നിന്നുള്ള 80 പേരാണ് ഉള്‍പ്പെട്ടിരുന്നത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി റജിസ്റ്റര്‍ ചെയ്തിട്ടുള്ള 34 കേസുകള്‍ 12 ടീമുകളായി തിരിഞ്ഞ് അന്വേഷിക്കാനായിരുന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആനന്ദ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ആനന്ദ കുമാറിന് ജാമ്യം നല്‍കരുതെന്നും ഒട്ടേറെ കേസുകളില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നുമായിരുന്നു സംഘത്തിന്റെ ആവശ്യം. അതിനിടെയാണ് പ്രത്യേകാന്വേഷണ സംഘത്തെ തന്നെ പിരിച്ചുവിടുന്നതും സംഘത്തലവനെ വിജിലന്‍സ് വിഭാഗത്തേിലേക്ക് മാറ്റുന്നതും.

ഒട്ടേറെ കേസുകളാണ് പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉള്ളത് എന്നതിനാല്‍ വ്യത്യസ്ത യൂണിറ്റുകള്‍ അന്വേഷിക്കുന്നതു വഴി അന്വേഷണം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയിലും കേസ് നിലനില്‍ക്കില്ല. നിലവില്‍ ഒരു കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കേസില്‍ അന്വേഷണ പുരോഗതിയല്ലെന്ന് ആരോപിച്ചു പാതിവില തട്ടിപ്പില്‍ പണം നഷ്ടമായവര്‍ ഉത്രാട ദിവസം അനന്തു കൃഷ്ണന്റെ തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയിലുള്ള വീട്ടിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (10 minutes ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  (15 minutes ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (25 minutes ago)

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്  (46 minutes ago)

കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി  (56 minutes ago)

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (1 hour ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (1 hour ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (2 hours ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (3 hours ago)

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (3 hours ago)

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (3 hours ago)

Malayali Vartha Recommends