മനോജ് വധക്കേസില്‍ പി ജയരാജന്റെ റിമാന്റ് കാലാവധി നീട്ടി, ഏപ്രില്‍ എട്ടുവരെയാണ് റിമാന്റ് നീട്ടിയത്

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ റിമാന്റ് കാലാവധി നീട്ടി. ഏപ്രില്‍ എട്ടുവരെയാണ് റിമാന്റ് നീട്ടിയത്. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പി ജയരാജന്‍. ജയരാജനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയിലില്‍ വച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ ജയരാജനെ ചോദ്യം ചെയ്തത്.
തലശേരി സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതി നടപടികള്‍. ജയരാജന്‍ ചോദ്യം ചെയ്യലിനോട് സഹകരിയ്ക്കുന്നില്ലെന്നാണ് സിബിഐ, കോടതിയെ അറിയിച്ചത്. നാല് മണിയ്ക്കൂര്‍ മാത്രമേ ജയരാജനെ ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ എന്നും സിബിഐ വ്യക്തമാക്കി. ജയരാജനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതും ശ്രദ്ധേയമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha