വന്‍ ഭൂചലനം...റഷ്യയിലെ കാംചത്ക മേഖലയിലാണ് ഭൂചലനം... 7.4 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍ 3.3 അടി വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യത

റഷ്യയിലെ കാംചത്ക മേഖലയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കിയില്‍ നിന്ന് 111.7 കിലോമീറ്റര്‍ കിഴക്ക് 39 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍ ഒരു മീറ്റര്‍ (3.3 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് സുനാമിക്ക് സാധ്യതയില്ലെന്നും കേന്ദ്രം
ജൂലൈയിലും കാംചത്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാല് മീറ്റര്‍ (12 അടി) ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചതോടെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha