ലിസ്സി ആശുപത്രിയിൽ ദൈവം ഐസക്കിന്‍റെ ഹൃദയവും വൃക്കകളും കരളും മുറിച്ചെടുത്തപ്പോൾ മരവിച്ച് ഡോക്ടർ പറയുന്നു..!

മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിനിയായ പതിമൂന്നുകാരിയിൽ മിടിക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയില്‍ മാറ്റിവച്ചത്. പുലർച്ചെ 1.20ഓടെയാണ് അങ്കമാലിയില്‍ നിന്നും ഹൃദയം എറണാകുളത്ത് എത്തിച്ചത്. ഒന്നരയോടെ തുടങ്ങിയ ശസ്ത്രക്രിയ അഞ്ചുമണിയോടെ പൂര്‍ത്തിയായപ്പോള്‍ ബില്‍ജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയില്‍ മിടിച്ചു തുടങ്ങി.
പത്തനാപുരം തലവൂർ സ്വദേശി ഐസക് ജോർജിന്റെ ഹൃദയം സ്വീകരിച്ച 28കാരൻഅജിൻ ഏലിയാസിന്റെ ആരോഗ്യനില തൃപ്‌തികരം. ഒരു ദിവസം കൂടി അജിൻ സൂക്ഷ്‌മനിരീക്ഷണത്തിൽ തുടരുമെന്ന് ലിസി ആശുപത്രി അധികൃതർ അറിയിച്ചു.
ഹൃദയധമനികൾക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി രോഗമാണ് അങ്കമാലി സ്വദേശി അജിനെ ബാധിച്ചത്. ബൈപ്പാസ് സർജറിക്കും ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. ഹൃദയപരാജയം സംഭവിച്ചതോടെയാണ് ലിസിയിൽ എത്തിയത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെയും ഡോ. റോണി മാത്യു കടവിലിന്റെയും നേതൃത്വത്തിലുള്ള സംഘം ഹൃദയം മാറ്റിവയ്‌ക്കലാണ് പോംവഴിയെന്ന് നിർദ്ദേശിച്ചു.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12.35ന് ഹൃദയവുമായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഹെലികോപ്‌ടർ 1.30ന് ബോൾഗാട്ടിയിലെ ഹെലിപാഡിലിറങ്ങി. 1.40ന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി ഏഴോടെ പൂർത്തിയായി. ഡോ. ഭാസ്‌കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
https://www.facebook.com/Malayalivartha