മംഗളൂരുവില്‍ അയല്‍വാസിയായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

അയല്‍വാസി യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലാണ് സംഭവം. 24കാരിയായ രക്ഷിതയാണ് മരിച്ചത്. 25കാരനായ കര്‍ത്തിക് എന്ന യുവാവിനെ കിണറ്റില്‍ മരിച്ച നിലയിലും കണ്ടെത്തി.
ഇന്നലെ രാവിലെയാണ് കാര്‍ത്തിക് രക്ഷിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെ.എം.സി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിത മരിച്ചു. കാര്‍ത്തികിനെ രാത്രി എട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് . രക്ഷിതയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും ഇത് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും പൊലീസ് . രക്ഷിത ജോലിക്ക് പോകവെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha