നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധം... സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി എക്‌സില്‍ കുറിച്ചു. നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത സുഷീല കാര്‍ക്കിക്ക് ആശംസകള്‍ അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കാര്‍ക്കി. കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. സുശീല കാര്‍ക്കി രാജ്യത്ത് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യവനിത കൂടിയാണ് .
https://www.facebook.com/Malayalivartha