ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി..ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ ,അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം..വളരെ പ്രധാനപ്പെട്ട നീക്കം..

ഇസ്രായേൽ അങ്ങനെയൊന്നും അവരുടെ പണി തീർത്തു പൊടി തട്ടി പോകില്ലെന്നുള്ള ഭയമാണ് ഇപ്പോൾ അറബ് രാജ്യങ്ങൾക്ക് ഉള്ളത് . അതുകൊണ്ട് തന്നെ ഒരു മുന്നൊരുക്കമാണ് ഇപ്പോൾ നടത്തുന്നത് . ഖത്തറില്‍ അതിക്രമിച്ച് കയറി ബോംബിട്ട് ആറ് പേരെ കൊലപ്പെടുത്തിയ ഇസ്രായേലിന് കടുത്ത പ്രഹരം നല്‍കാന്‍ നീക്കം. ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ നടക്കുന്ന അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
ആക്രമണം നടന്ന പിന്നാലെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഖത്തറിലെത്തി അമീറുമായി ചര്‍ച്ച നടത്തിയത് വളരെ പ്രധാനപ്പെട്ട നീക്കമായിട്ടാണ് വിലയിരുത്തുന്നത്. ശേഷം അദ്ദേഹം ബഹ്‌റൈനും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് യുഎഇയിലെത്തിയത്. ഇന്നലെ ഇസ്രായേലിന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധം അറിയിച്ചു. ഖത്തര്‍ സൈനികമായി തിരിച്ചടിക്കുന്നതിന് പകരം മറ്റു ചില തന്ത്രങ്ങള്‍ മെനയുമെന്നാണ് നിരീക്ഷകരെ ഉദ്ധരിച്ചുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട്.ഖത്തറില്‍ നടന്ന ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. അമേരിക്കയും പിന്താങ്ങി എന്നതാണ് പ്രത്യേകത.
അതേസമയം, ഇസ്രായേലിന്റെ പേര് ബ്രിട്ടനും ഫ്രാന്‍സും മുന്‍കൈയ്യെടുത്ത് അവതരിപ്പിച്ച പ്രമേയത്തില്‍ എടുത്തു പറയുന്നില്ല. ശേഷം ഡൊണാള്‍ഡ് ട്രംപുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അതിന് പിന്നാലെ അമേരിക്ക ഇസ്രയേലിന് പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചതും ഖത്തറിനെ ചൊടിപ്പിച്ചിട്ടുണ്ട്.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച രണ്ട് രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. യുഎഇ ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പദവി കുറയ്ക്കാന്‍ സാധ്യതയുണ്ട്.
വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ നിര്‍മാണം വിപുലീകരിക്കുമെന്ന് ഇസ്രായേല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ പരിധി വിടുന്നു എന്ന മുന്നറിയിപ്പ് യുഎഇ നല്‍കിയിരുന്നു.അതിന് പിന്നാലെയാണ് ഖത്തറില്‍ ആക്രമണം നടന്നത്. അതുകൊണ്ടുതന്നെ യുഎഇ കടുത്ത തീരുമാനം എടുത്തേക്കും.അതുപോലെ ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ നിലലപാട് മാറ്റുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ നല്‍കുന്നത് ആ സൂചനയാണ്. യുഎന്‍ പൊതുസഭയില്‍ ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ചത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാകണമെന്നും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു. ഇതിനെയാണ് ഇന്ത്യ അംഗീകരിക്കുന്നത്.
https://www.facebook.com/Malayalivartha