തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹ (മൂലബിംബം) വും ശ്രീകോവിലിന്റെ ഭാഗങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പുരുദ്ധാരണം ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആചാരപരമായ വിഷയങ്ങളില്‍ തന്ത്രിയുടേതാണ് അവസാന വാക്കെന്നും കോടതിക്കുപോലും പരിമിതമായ അധികാരമാണുള്ളതെന്നും ബെഞ്ച് പറഞ്ഞു. മൂലബിംബത്തിലെ കേടുപാടുകള്‍ പരിഹരിക്കാനായി നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കായംകുളം സ്വദേശി അഡ്വ. ആര്‍. രാജശേഖരന്‍ പിള്ള ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഭരണസമിതിയുടെ നടപടി റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും തന്ത്രിയുടെ നിലപാടും തേടിയിട്ടുണ്ടായിരുന്നു. എന്നാല്‍, കുടുംബപരമായ അസൗകര്യങ്ങള്‍ കാരണം തന്ത്രിക്ക് ഇതു സംബന്ധിച്ച കുറിപ്പ് നല്‍കാനായിട്ടില്ലെന്ന് ഭരണസമിതി അറിയിച്ചു.
അറ്റകുറ്റപ്പണിക്ക് ഒരുക്കങ്ങളായെന്ന് നടപടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തന്ത്രിയുടെ ഉപദേശം തേടണമെന്ന് കോടതി നിര്‍ദേശിച്ചത്. വിഷയം ഒക്ടോബര്‍ ആദ്യവാരം വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യ തന്ത്രിയുടെ കുറിപ്പും അന്ന് ഹാജരാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha






















