Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനസമയം നീട്ടുന്ന കാര്യം പരിഗണനയില്‍... തന്ത്രിയുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമതീരുമാനം

19 SEPTEMBER 2025 09:03 AM IST
മലയാളി വാര്‍ത്ത

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കാനായി ദര്‍ശനസമയം നീട്ടുന്ന കാര്യം പരിഗണനയില്‍. ക്ഷേത്ര ഭരണസമിതി കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. തന്ത്രിയുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം ആരംഭിക്കുന്നത്. ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചനയുള്ളത്. മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ഷേത്രഭരണസമിതി ദര്‍ശനസമയം വര്‍ദ്ധിപ്പിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നാട്ടുകാര്‍ക്ക് പ്രത്യേക ക്യൂ വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കവടിയാര്‍ ഹരികുമാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. തദ്ദേശീയര്‍ക്കായി ഗുരുവായൂരിലും തമിഴ്നാട്ടിലെ വലിയ ക്ഷേത്രങ്ങളിലുമുള്ള മാതൃകയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ക്ഷേത്രഭരണ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെ താമസക്കാര്‍ക്ക് മാത്രമായി പ്രത്യേക സംവിധാനം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് ക്ഷേത്രഭരണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പകരം ക്ഷേത്രത്തിലെ ദര്‍ശനസമയം നീട്ടുമ്പോള്‍ സമീപത്ത് താമസിക്കുന്ന ഭക്തര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്നും പറയുന്നു.

500 രൂപയുടെ സേവാപാസ്, ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസുകള്‍ എന്നിവയും 10,000 രൂപ വരുന്ന ഒരു വര്‍ഷത്തെ അര്‍ച്ചന ടിക്കറ്റുമുള്ളവര്‍ക്കാണ് നിലവില്‍ ഒറ്റക്കല്‍ മണ്ഡപത്തിന്റെ മുന്‍നിരയില്‍ ദര്‍ശനത്തിന് അവസരമുള്ളത്. ഏറെനേരം ക്യു നിന്ന് വരുന്ന തദ്ദേശവാസികളടക്കമുള്ളവരെ പിന്നില്‍ കമ്പികെട്ടി തിരിച്ചാണ് നിര്‍ത്തുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും സുഗമമായ ദര്‍ശനം കിട്ടാറില്ല.
സ്ഥിരം ദര്‍ശനത്തിനെത്തിയിരുന്ന തലസ്ഥാനത്തുള്ള ഭക്തരെയാണ് ഈ പരിഷ്‌കരണം വേദനിപ്പിക്കുന്നത്. എന്നാല്‍, ക്ഷേത്രം നടത്തിപ്പിനുള്ള വരുമാനത്തിനാണ് പ്രത്യേക ദര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വാദം.

ഇത്തരം സംവിധാനമുള്ള തമിഴ്നാട്ടിലെ വലിയ ക്ഷേത്രങ്ങളിലെല്ലാം സാധാരണ ക്യുവില്‍ നില്‍ക്കുന്നവര്‍ക്കായി തട്ടുകള്‍ നിര്‍മിച്ച് ഉയര്‍ത്തി തടസ്സമില്ലാത്ത ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. അല്ലെങ്കില്‍ രണ്ട് ക്യുവിലും ദര്‍ശനത്തിന് തൊട്ടുമുന്‍പ് ഒരുമിച്ചാക്കുകയും ചെയ്യാറുണ്ട്. ഇതു രണ്ടും ഇവിടെയും നടപ്പാക്കാവുന്നതാണ്. ഗുരുവായൂരില്‍ രാവിലേയും വൈകുന്നേരവും ഒന്നര മണിക്കൂറോളം തദ്ദേശീയ ഭക്തര്‍ക്കായി പ്രത്യേക ക്യുവുണ്ട്. വിലാസമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായിട്ടാണ് ഭക്തര്‍ എത്താനുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 120 രൂപയുടെ വര്‍ദ്ധനവ്  (6 minutes ago)

ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും  (9 minutes ago)

ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം.  (21 minutes ago)

പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ്  (27 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (37 minutes ago)

ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് സമ്മതിച്ച്  (1 hour ago)

ഷാഫി ഇറങ്ങി വഴിവെട്ടി പാലക്കാട് നാളെ രാഹുൽ എത്തും..! പ്രൊട്ടക്ഷന് ജനം ഇറങ്ങും ദേ പിഷാരടി പറഞ്ഞത് കറക്റ്റ്  (1 hour ago)

നാളെ ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും  (1 hour ago)

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (2 hours ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (2 hours ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (2 hours ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (2 hours ago)

66 കോടി രൂപയുടെ കരാറിൽ  (2 hours ago)

Malayali Vartha Recommends