Widgets Magazine
20
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...


വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...


അമീബിക്ക് മസ്തിഷ്‌ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..


മറ്റൊരു പണി കൂടി അമേരിക്ക തേടുകയാണ്..അതാണ് ചാബഹാർ തുറമുഖം...അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ കവാടമായ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക..


കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

സിപിഎം വനിത നേതാവ് കെ ജെ ഷൈനിന്റെ വീഡിയോ കണ്ടുഞെട്ടി CPM ; സൈബറിടത്തില്‍ നാറിപ്പുഴുത്തു

20 SEPTEMBER 2025 08:19 PM IST
മലയാളി വാര്‍ത്ത

നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോള്‍ സിപിഎമ്മിന്റെ നെഞ്ചത്തിട്ട് ബോംബ് പൊട്ടി. പാര്‍ട്ടി ആപ്പീസില്‍ തീയും പുകയും. കെജെ ഷൈന്‍ വിവാദം കത്തിപ്പടരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പത്തിമടക്കി സിപിഎം. തനിക്കെതിരെ നടക്കുന്ന സൈബറാക്രമണത്തില്‍ സിപിഎം നേതാവ് ഷൈന്‍ ചാനല്‍ ചര്‍ച്ചയില്‍ ചില പ്രതികരണം നടത്തി. അതാണ് എട്ടിന്റെയല്ല പതിനാറിന്റെ പണിയായ് സിപിഎമ്മിനിട്ട് തിരിച്ച് കിട്ടിയത്. കിടപ്പറ പരിശോധിക്കലാണോ കോണ്‍ഗ്രസ് നേതാവ് ജിന്റോയുടെ പണിയെന്ന് ഷൈന്‍ പൊട്ടിത്തെറിച്ച് ചോദിച്ചത്. എന്നാല്‍ അതിനുള്ള മറുപടി മലയാളി കൊടുത്തു. സിപിഎമ്മിന്റെ പഴയ പല കഥകളും സൈബറിടം തോണ്ടി പുറത്തിട്ടു.

ചാനല്‍ ചര്‍ച്ചയില്‍ ഷൈന്‍ ടീച്ചര്‍ കത്തിക്കയറിയപ്പോള്‍ അത് ബിജിഎം ഇട്ട് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ കൊണ്ടാടി. പക്ഷെ അടിച്ചത് അപ്പാടെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് സിപിഎം കരുതിയതേ ഇല്ല. രാഹുലിന്റെ ഗര്‍ഭക്കഥയും പൊക്കി നടക്കുന്ന സിപിഎം ഡിവൈഎഫ്‌ഐ എസ്എഫ്‌ഐയുടെ ഗ്യാസൂരി സോഷ്യല്‍മീഡിയ. പൊന്നു ടീച്ചറെ അപ്പൊ സിപിഎം ഡിവൈഎഫ്‌ഐക്കാരും രാഹുലിനെ കുറിച്ച് ഇത്രയും ദിവസം പറഞ്ഞത് അവര് പോയി കിടപ്പറ പരിശോധിച്ചിട്ട് ആണോ അവര്‍ക്കും കിടപ്പറ പരിശോധിക്കല്‍ ആയിരുന്നോ പണി. ടീച്ചര്‍ അതുകൂടി ഒന്നു പറഞ്ഞാല്‍ കൊള്ളാമായിരുന്നുവെന്ന് വായടപ്പിക്കുന്ന ചോദ്യം. കട്ടിലനടിയും ഒളിക്യാമറയും സഖാക്കളുടെ കുത്തകയാണല്ലോ. സ്വന്തം പാര്‍ട്ടിക്കാരന്റെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ചവരാണ് വന്നിരുന്ന് സദാചാരം വിളമ്പുന്നതെന്ന് സിപിഎമ്മിന് ട്രോള്‍. എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ മുറിയില്‍ ഒളിക്യാമറ വെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

ഒളിക്യാമറ വിവാദത്തില്‍ തന്നെ കുടുക്കിയത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശര്‍മയും കെ.ചന്ദ്രന്‍പിള്ളയുമാണെന്ന് ഗോപി കോട്ടമുറിക്കല്‍ പിന്നീട് വെളിപ്പെടുത്തിയത് സിപിഎമ്മിനെ നാണക്കേടിന്റെ പടുകുഴിയില്‍ തള്ളിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തിലെ അംഗമായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈനും തനിക്കെതിരെ പ്രവര്‍ത്തിച്ചു. നെടുമ്പാശ്ശേരിയില്‍ സ്വകാര്യസ്ഥാപനത്തിനായി 150 ഏക്കര്‍ നിലംനികത്താന്‍ ശര്‍മയുടെ അറിവോടെ ശ്രമം നടന്നു. ഇതിന് അനുമതി തേടിക്കൊണ്ടുള്ള നെടുമ്പാശ്ശേരി ഏരിയാ കമ്മിറ്റിയുടെ കത്ത് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ തനിക്ക് കിട്ടി. നിലം നികത്തുന്നതിനെ താന്‍ എതിര്‍ത്തു. ഇതില്‍ ശര്‍മ്മയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നു. താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പരാതി എഴുതിവാങ്ങാന്‍ ശ്രമം നടന്നതായും കോട്ടമുറിക്കല്‍ ആരോപിച്ചു. അന്വേഷണ കമ്മീഷനില്‍ അംഗമാകുന്നതിനു മുമ്പ് എംസി ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണെന്നും ഗോപി പച്ചയ്ക്ക് പറഞ്ഞത്.

കെജെ ഷൈനെതിരെ നടക്കുന്ന സൈബറാക്രമണം അതിരുകടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പ്രത്യേകിച്ച് രാഹുല്‍ ഷാഫി അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ വലിയ ആക്രണമാണ് നടത്തുന്നത്. ഇതോടെ അയ്യോ സ്ത്രീകളെ വേട്ടയാടുന്നെ അപമാനിക്കുന്നെ കോണ്‍ഗ്രസ് പെണ്‍വേട്ടക്കാരെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകളുടെ കരച്ചില്‍. സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇടയ്ക്കിടെ വന്ന് ചാനലുകള്‍ക്ക് മുന്നില്‍ ഒപ്പാരിയിടല്‍. കണ്ടില്ലെ ആ തെമ്മാടികള്‍ സ്ത്രീകളെ ആക്രമിക്കുന്നതെന്ന്. ഇത് പറയാന്‍ സഖാക്കള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. സ്ത്രീകളെ അങ്ങേയറ്റം അപമാനിച്ചിട്ടുള്ളവരാണ് ഈ സഖാക്കള്‍. ആന്തൂര്‍ സാജന്റെ ഭാര്യയെക്കുറിച്ച് ഇല്ലാത്ത അവിഹിതക്കഥ പാര്‍ട്ടി പത്രമായ ദേശാഭിമാനി വഴി എഴുതിവിട്ട് ആഘോഷിച്ച സിപിഎമ്മിപ്പോള്‍ സൈബറാക്രമണത്തെ കുറിച്ച് കള്ളക്കണ്ണീര്‍ പൊഴിക്കുന്നതെന്ന് പച്ചയ്ക്ക് മറുപടി. സാജനേയും കുടുംബത്തേയും കേരളം മറക്കില്ല. ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള. നിയമപോരാട്ടവുമായ് സാജന്റെ കുടുംബം മുന്നോട്ട് പോയപ്പോള്‍ സാജന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിച്ചു കണ്ണൂരിലെ നെറികെട്ട സിപിഎമ്മുകാര്‍. ഭാര്യക്ക് ഡ്രൈവറുമായുണ്ടായ അവിഹിത ബന്ധം പ്രവാസി വ്യവസായി സാജന്‍ അറിഞ്ഞത് കൊണ്ടുണ്ടായ വിഷമത്തിലാണ്, അയാള്‍ ആത്മഹത്യ ചെയ്തതെന്ന് കണ്ണൂരിലെ സിപിഎം നേതൃത്വവും സിപിഎം മാധ്യമങ്ങളും പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്, സാജന്റെ ഭാര്യ കൊടുത്ത പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആ വിഷയം അന്വേഷിച്ചു. ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യക്കെതിരെ പ്രചരിക്കുന്നത് ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണെന്ന് അന്വേഷണത്തില്‍ നിന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. എന്നിട്ട് ഈ വാര്‍ത്ത പടച്ചുണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ ? ഇല്ല. എന്തുകൊണ്ട് സ്വീകരിച്ചില്ല ?സിപിഎമ്മാണ് സംസ്ഥാനം ഭരിക്കുന്നത്. സിപിഎം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആ വാര്‍ത്ത വേറെ ഏതെങ്കിലും മാധ്യമമാണ് അത് ചെയ്തതെങ്കില്‍, അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്ത് അവരെ അകത്ത് ഇടുമായിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന അന്നത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ, പരീക്ഷയെഴുതാതെ പാസായതായി കോളേജ് വെബ്‌സൈറ്റില്‍ വന്ന കാര്യം ചൂണ്ടി കാട്ടി റിപ്പോര്‍ട്ട് ചെയ്തതിന്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് എതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തു. അതിനെതിരെ ആ റിപ്പോര്‍ട്ടര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ കോടതി ആ കേസ് റദ്ദാക്കി. അഖിലയ്ക്ക് നേരെ വലിയ സൈബറാക്രമണം നടന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിയഭിഷേകമാണ് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നടത്തിയത്. ചാനല്‍ ചര്‍ച്ചകള്‍ക്കിടെ സിപിഎമ്മിനെ വിമര്‍ശിക്കുന്ന സ്മൃതി പരുത്തിക്കാട് സിപിഎം സൈബര്‍ ഗുണ്ടകളുടെ സ്ഥിരം ഇരയാണ്. പച്ചത്തെറിയാണ് അവരെ വിളിക്കുന്നത്. ഏതാനും മാസങ്ങള്‍ മുന്‍പ് ന്യൂസ് മലയാളം അവതാരിക ലക്ഷ്മി പത്മയെ ചേര്‍ത്തും കോര്‍ത്തും വ്യാജം പ്രചരിപ്പിച്ച വിശുദ്ധന്‍മാരൊക്കെ ആരായിരുന്നു? കമ്മികള്‍ തന്നെ. രാഹുലുമായ് ബന്ധമുള്ളത് ലക്ഷ്മിക്കാണെന്നും പെണ്‍കുട്ടിയുടെ ഗര്‍ഭം കലക്കിയത് ലക്ഷ്മി ആണെന്നും വരെ പോസ്റ്റും കമന്റുമിട്ട് അവരെ അങ്ങേയറ്റം വേട്ടയാടി. ഇതിലൊന്നും തളരാതെ ലക്ഷ്മി കട്ടയ്ക്ക് മറുപടി കൊടുത്തപ്പോള്‍ സൈബര്‍ കമ്മികള്‍ പത്തിമടക്കിയത്. തീര്‍ന്നില്ല കെകെ രമയെ ഇന്നും വേട്ടയാടുന്നത് സിപിഎം. ഒരു സ്ത്രീ ഇത്രയും സഹിച്ചിട്ടുണ്ടാകില്ല. അത്രത്തോളം അവരെ അപാമിനിച്ചു തരംതാഴ്ത്തി വേട്ടയാടി, പക്ഷെ രമ തളര്‍ന്നില്ല ജയിച്ചുകയറി നിയമസഭയില്‍ എതത്ി കമ്മികളുടെ അണ്ണാക്കിലെ പിരിവെട്ടിച്ച് കൊണ്ടിരിക്കുന്നു. സഖാത്തികള്‍ക്ക് മാത്രമല്ല മാനാഭിമാനം ഉള്ളത്. സമൂഹത്തിലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. കെജെ ഷൈന് നേരെ നടക്കുന്ന സൈബറാക്രമണം കമ്മികള്‍ ഇരന്നുവാങ്ങുന്നതാണ്. കൊടുത്തതേ തിരിച്ച് കിട്ടൂ.

കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എന്തുമാകാം. അവര്‍ക്ക് മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച് ആളെക്കൊല്ലാം, ഒരു നാടിന്റെ സ്വൈരജീവിതത്തിന് ആഴത്തില്‍ പരിക്കേല്‍പ്പിക്കാന്‍ ഏറെ സാധ്യതയുള്ള, മാരക പ്രഹരശേഷിയുള്ള കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കാം എന്ന് മാത്രമല്ല വ്യാജം പ്രചരിപ്പിച്ചവരില്‍ മുമ്പന്‍മാര്‍ സംസ്ഥാനകമ്മിറ്റി അംഗവും, മുന്‍ കുറ്റ്യാടി എംഎല്‍എ മോഹനന്റെ ഭാര്യയുമായ ലതികയായിരുന്നു. പാര്‍ട്ടി തള്ളി പറഞ്ഞോ? നിയമ നടപടി സ്വീകരിച്ചോ? പ്രതികളെ കണ്ടെത്തിയോ?. ഭരണം കിട്ടാന്‍ ഇല്ലാത്ത അപവാദ കഥ മെനഞ്ഞുണ്ടാക്കി ജനകീയനായ ഒരു മുഖ്യമന്ത്രിയെ നിങ്ങള്‍ കൊല്ലാകൊല ചെയ്തത് കേരള ജനത മറന്നിട്ടില്ല ടീച്ചറെ അവര്‍ക്കും ഉണ്ടായിരുന്നു മാനവും അഭിമാനവുമൊക്ക വളരെ മ്ലേച്ഛമായ രീതിയില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ നിങ്ങളുടെ യുവജന പാര്‍ട്ടി അദ്ദേഹത്തിനെതിരെ ആക്ഷേപം നടത്തിയത് കേരള ജനത മറന്നിട്ടില്ല കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ട് ഇത് ഇപ്പൊ എറണാകുളത്തായി പോയി എന്ന് കമന്റുകള്‍ നിറയുന്നത്.

ഇതിപ്പോ ചാനലില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം എന്താണ് ടീച്ചര്‍...ടീച്ചറോടു ഒരു ബോംബ് വരുന്നുണ്ട് കരുതിയിരിക്കണം എന്നു പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണിച്ചു കൊടുത്താല്‍ പ്രശ്‌നം തീരില്ലേ ...അയാളെ ചോദ്യം ചെയ്താല്‍ ഉറവിടം കണ്ടു പിടിക്കാനുണ്ടോ കേരള പോലീസിന് പണി...ട്ടപ്പേ എന്നു പറഞ്ഞു തീരുന്നതിനു മുന്‍പ് തത്ത പറയുന്നത് പോലെ അങ്ങേരു പറയും....ഇതിപ്പോ ടീച്ചറു ഒരു മാതിരി എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെ ആയി...പറഞ്ഞങ്ങോട്ട് കൊട് ടീച്ചറെ...സംശയങ്ങള്‍ ഒക്കെ മാറട്ടെയെന്ന് കെജെ ഷൈന് മറുപടി.

അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നേരിടുന്ന സിപിഎം നേതാവ് കെജെ ഷൈനിന് പിന്തുണ നല്‍കി സരിത നായര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് സരിത പിന്തുണ അറിയിച്ചിരിക്കുന്നത്. 'സ്ത്രീകളെ തകര്‍ക്കാന്‍ ചില ഞരമ്പ് പാര്‍ട്ടിയുടെ നേതാക്കള്‍ എന്ന് നടിക്കുന്നവരുടെ സൈബര്‍ ലിഞ്ചിങ് വര്‍ഷങ്ങളായി അതിന്റെ തീവ്രതയോടെ അനുഭവിച്ചിട്ടുണ്ട് ഞാന്‍. സൂയിസൈഡ് ചെയ്യിക്കും. ഇഞ്ചിഞ്ചായി കൊല്ലും.. അവര്‍ ടീച്ചറിനോടൊപ്പം' എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് കെജെ ഷൈന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവൂരിലെ വീട്ടിലെത്തി പൊലീസ് ഷൈനിന്റെ മൊഴിയെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിആര്‍ ഗോപാലകൃഷ്ണന്‍, യൂട്യൂബര്‍ കെഎം ഷാജഹാന്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് ഉണ്ട്. നേരത്തെ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണസംഘത്തെ അറിയിച്ചുവെന്ന് ഷൈന്‍ പറഞ്ഞു. അന്വേഷണ വിധേയനായ സ്വന്തം എംഎല്‍എയെ രക്ഷിക്കാന്‍ പലവഴിയും നോക്കിയിട്ടും അതിന് കഴിയാത്ത യുഡിഎഫ് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയതാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും ഷൈന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി  (7 minutes ago)

സുഹൃത്തിന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു  (16 minutes ago)

എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം ഞാന്‍ പങ്കുവയ്ക്കുന്നുവെന്ന് മോഹന്‍ലാല്‍  (2 hours ago)

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി  (2 hours ago)

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി  (2 hours ago)

സിപിഎം വനിത നേതാവ് കെ ജെ ഷൈനിന്റെ വീഡിയോ കണ്ടുഞെട്ടി CPM ; സൈബറിടത്തില്‍ നാറിപ്പുഴുത്തു  (2 hours ago)

ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു; മോഹന്‍ലാലിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി  (2 hours ago)

മുസ്‌ലിമിന് ഒന്നിലേറെ വിവാഹം തുല്യമായി പോറ്റാനാകുമെങ്കിലേ പറ്റൂയെന്ന് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  (3 hours ago)

സൈബര്‍ ആക്രമണത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി പിരിച്ചുവിട്ടു  (3 hours ago)

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് വി.ഡി സതീശന്‍  (4 hours ago)

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

കണ്ണൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ച സംഭവത്തിന് കാരണം യുവതിയുടെ അശ്രദ്ധ  (4 hours ago)

സൂപ്പര്‍ ലീഗ് കേരള -കാലിക്കറ്റ് എഫ്സി ടീമിനെ ഇന്ന് അവതരിപ്പിക്കും...  (4 hours ago)

എസ്‌ജിഇപിസി ഔട്ട്‌സ്റ്റാൻഡിംഗ് എക്‌സ്‌പോർട്ട് പെർഫോമൻസ് അവാർഡ് ഫൺസ്‌കൂൾ ഇന്ത്യയ്ക്ക്...  (4 hours ago)

Malayali Vartha Recommends